ചലച്ചിത്രം

അച്ഛന്റെ ചെറുപ്പം അഭിനയിക്കാന്‍ മകന്‍ എത്തും; കുഞ്ഞാലിമരക്കാരാവാന്‍ പ്രണവ് മോഹന്‍ലാലും

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞാലിമരക്കാരായി മോഹന്‍ലാല്‍ എത്തുമെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാല്‍ മോഹന്‍ലാല്‍ മാത്രമല്ല താരപുത്രന്‍ പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകളാണ് പ്രണവ് ചിത്രത്തിലുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്. 

മരക്കാര്‍- അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പമായിട്ടാണ് പ്രണവ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയിലാവും പ്രണവ് മോഹന്‍ലാല്‍ എത്തുക. നൂറു കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിന് മുന്‍പ് ഒന്നമന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലും പ്രണവ് അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്. ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിന്റേയും പ്രണവിന്റേയും ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കുകയാണ്. 

ചിത്രത്തില്‍ കുഞ്ഞിലിമരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മരയ്ക്കാര്‍ ഒന്നാമനായി മധുവും എത്തും. രണ്ടും മൂന്നും മരക്കാരാവാന്‍ അമിതാഭ് ബച്ചനെയും കമലഹാസനേയും സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും