ചലച്ചിത്രം

അനുക്രീതി ഫെമിന മിസ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫെമിന മിസ് ഇന്ത്യ 2018 കിരീടം ചൂടി അനുക്രീതി വാസ്. തമിഴ്‌നാട് സ്വദേശിനിയാണ് അനുക്രീതി. മത്സരത്തിനെത്തിയ മുപ്പത് സുന്ദരികളെ തള്ളിയായിരുന്നു അനുക്രീതിയുടെ നേട്ടം. 

ഹരിയാനയില്‍ നിന്നുമുള്ള മീനാക്ഷി ചൗധരി, ആന്ധ്രയില്‍ നിന്നുമുള്ള ശ്രേയാ റാവു എന്നിവരാണ് രണ്ടും മൂന്നൂം സ്ഥാനങ്ങളിലേക്കെത്തിയത്. മുംബൈയിലെ എന്‍എസ്സിഐ സ്റ്റേഡിയത്തില്‍ ലോക സുന്ദരി മാനുഷി ചില്ലാര്‍ അനുക്രീതിയെ കിരീടം അണിയിച്ചു. 

ചെന്നൈയിലെ ലയോള കോളെജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് പത്തൊന്‍പതുകാരിയായ അനുക്രീതി. മാധുരി ദീക്ഷിത് ഉള്‍പ്പെടെ ബോളിവുഡില്‍ നിന്നുമുള്ള താരനിര മത്സരം കാണുന്നതിനായി എത്തിയിരുന്നു. സംവിധായകന്‍ കരണ്‍ ജോഹര്‍ ആയുഷ്മാന്‍ ഖുറാനയുമായിരുന്നു അവതാരകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍