ചലച്ചിത്രം

സെക്‌സ് റാക്കറ്റ്; കൂടുതല്‍ നടിമാര്‍ കുടുങ്ങും; നിര്‍മാതാവിന്റെ ഭാര്യയുടെ രഹസ്യ ഡയറിയിലുണ്ട് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമയില്‍ വിവാദമായ പെണ്‍വാണിഭക്കേസിന്റെ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്ത്. സിനിമ ലോകത്തെ നിരവധി നടിമാര്‍ സെക്‌സ്‌റാക്കറ്റിന്റെ ഭാഗമായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ അറസ്റ്റിലായ തെലുങ്ക് നിര്‍മാതാവിന്റേയും ഭാര്യയുടേയും രഹസ്യ ഡയറിയില്‍ നിന്നാണ് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതോടെ കൂടുതല്‍ നടിമാര്‍ കുടുങ്ങിയേക്കും. 

അമേരിക്കയില്‍ നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനാണ് ബിസിനസുകാരനും നിര്‍മാതാവുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവര്‍ അറസ്റ്റിലാകുന്നത്. ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവന്യുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ചന്ദ്രയുടെ ഡയറി കണ്ടെത്തിയത്. ഇതില്‍ ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. 

ഓരോ ഇടപാടിലും കിട്ടുന്ന തുകയും പെണ്‍കുട്ടികളെ കൈമാറുന്ന ഇടവും ഇതിലുണ്ട്. പെണ്‍കുട്ടികള്‍ ആരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു, എത്രനേരം ഉണ്ടായിരുന്നു, എപ്പോഴാണ് നടന്നത്, എന്തു കാര്യത്തിനാണ് അവരെ അമേരിക്കയിലേക്ക് വിളിച്ചു വരുത്തിയത്, എത്ര പണം വാങ്ങി തുടങ്ങിയ എല്ലാവിവരങ്ങളും നിര്‍മാതാവിന്റെ ഭാര്യ എഴുതി വച്ചിട്ടുണ്ട്. 

തെലുങ്ക് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ചാണ് ഇവര്‍ സെക്‌സ് റാക്കറ്റ് നടത്തിവന്നിരുന്നത്. അമേരിക്കയില്‍ വിവിധ അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലേക്ക് ക്ഷണിച്ചാണ് കിഷന്‍ തെലുങ്ക് നടിമാരെ ഇവിടെ എത്തിച്ചിരുന്നത്. ഇത്തരത്തില്‍ എത്തുന്ന നടിമാരെ പിന്നീട് ഇവര്‍ ചതിക്കുഴിയില്‍പ്പെടുത്തി വേശ്യവൃത്തിക്ക് ഉപയോഗിക്കും. ചതിയില്‍പ്പെട്ട നടിമാരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഷനും ഭാര്യയും അറസ്റ്റിലായത്. 

തെലുങ്ക് സിനിമയിലെ പെണ്‍വാണിഭം സ്ഥിരീകരിച്ചുകൊണ്ട് നിരവധി നടിമാരാണ് രംഗത്തെത്തിയത്. അറസ്റ്റിലായ ദമ്പതികള്‍ വേശ്യാവൃത്തിക്കായി തന്നെ സമീപിച്ചിരുന്നു എന്നാണ് വിവാദ നടി ശ്രീ റെഡ്ഡി പറഞ്ഞത്. കൂടാതെ സഞ്ജന ഗല്‍റാണിയും ഗാനരചയിതാവായ ശ്രേഷ്ഠയും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്