ചലച്ചിത്രം

തിയേറ്ററുകള്‍ ഇളക്കി മറിച്ച ഹിറ്റ് ചിത്രം 3 ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം വരുന്നു

സമകാലിക മലയാളം ഡെസ്ക്

മിര്‍ ഖാനും മാധവനും ഷര്‍മന്‍ ജോഷി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സിന് രണ്ടാം ഭാഗമൊരുങ്ങുന്നു. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളും ആരംഭിച്ചു.

ത്രീ ഇഡിയറ്റ്‌സിന്റെ സഹ എഴുത്തുകാരന്‍ അഭിജാത് ജോഷിയുമായി ചേര്‍ന്ന് ചിത്രത്തിനായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണെന്നും മുന്‍ ചിത്രത്തെക്കാള്‍ രണ്ടാം ഭാഗം മികച്ചു നില്‍ക്കണമെന്ന നിര്‍ബന്ധമുണ്ടെന്നും രാജ്കുമാര്‍ ഹിരാനി അറിയിച്ചു.

ഒന്നാം ഭാഗത്തില്‍ ആര്‍. മാധവന്‍, ഷര്‍മന്‍ ജോഷി, ബോമന്‍ ഇറാനി, കരീന കപൂര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. 55 കോടി മുടക്കിയെടുത്ത ചിത്രം ഇന്ത്യയില്‍ മാത്രം നേടിയത് 202 കോടിയോളം രൂപ. ആഗോള കലക്ഷന്‍ 400 കോടിക്കടുത്തും. ചൈനയില്‍ ആമിര്‍ ഖാന് ആരാധകരെ സൃഷ്ടിച്ച ചിത്രം കൂടിയായി ത്രീ ഇഡിയറ്റ്‌സ്.

നിലവില്‍ രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഒരുങ്ങുന്ന സഞ്ജയ് ദത്തിന്റെ ബയോപിക് 'സഞ്?ജു'വിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഹിരാനി. അതുകഴിഞ്ഞ് സഞ്ജയ് ദത്തിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'മുന്നാ ഭായ്'ക്ക് ഒരു മൂന്നാം ഭാഗമൊരുക്കുന്നതിന്റെ പണികളിലേക്ക് കടക്കും. അതിന് ശേഷമായിരിക്കും ത്രീ ഇഡിയറ്റ്‌സ് പാര്‍ട്ട് 2ന്റെ ആരംഭമെന്നും ഹിരാനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം