ചലച്ചിത്രം

യോഗ ചെയ്യുമ്പോള്‍ ആരാധിക്കുന്നത് നമ്മളെത്തന്നെ; യോഗ തന്റെ ജീവിതചര്യയായതെങ്ങനെയെന്ന് നടി കൃഷ്ണപ്രഭ  

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ ഒരു കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കുറയ്ക്കാനായാണ് യോഗ പരിശീലിച്ചുതുടങ്ങിയതെന്നും യോഗയോടുള്ള താതാപര്യം കൂടിവന്നതുകൊണ്ടുതന്നെ ഇപ്പോള്‍ ഇത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും പറയുകയാണ് നടി കൃഷ്ണപ്രഭ. ഒന്നരവര്‍ഷമെ ആയൊള്ളു താന്‍ യോഗ പരിശീലിച്ചു തുടങ്ങിയിട്ടെങ്കിലും ഈ സമയത്തിനുള്ളില്‍ തന്നെ ഇത് വളരെയധികം മാറ്റങ്ങള്‍ തന്നിലുണ്ടാക്കിയന്നും നടി പറയുന്നു. 

'മാറ്റമുണ്ടെയെന്ന് പറയുമ്പോള്‍ ഒരുപാട് മെലിഞ്ഞു എന്നൊന്നുമല്ല പക്ഷെ എന്റെ തടിച്ചുരുണ്ട ശരീരപ്രക്രിതിയൊക്കെ മാറി ശരീരം ദൃഢമായി',  കൃഷ്ണപ്രഭ  പറയുന്നു. എന്നും രാവിലെ ആറ് മണിക്കെണീക്കുന്ന താന്‍ എട്ടുമണിവരെ യോഗയ്ക്കായി മാറ്റിവയ്ക്കാറാണ് പതിവെന്നും തുടക്കത്തിലൊക്കെ രാവിലെ എണീക്കുന്നത് മടിയായി തോന്നുമെങ്കിലും യോഗ ശീലമാകുന്നതോടെ എല്ലാം ശരിയാകുമെന്നാണ് താരത്തിന്റെ വാക്കുകള്‍. യോഗ ചെയ്യാതിരുന്നാലാണ് ഇപ്പോള്‍ പ്രശ്‌നമെന്നും അത്തരം ദിവസങ്ങളില്‍ ചെയ്യുന്ന കാര്യങ്ങളെയെല്ലാം ഇത് ബാധിക്കാറുണ്ടെന്നും  കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ക്കുന്നു.  

യോഗയിലെ സൂര്യനമസ്‌കാരത്തെ വിമര്‍ശിക്കുന്നവരോട് ഈ യോഗാദിനത്തില്‍ കൃഷ്ണപ്രഭയ്ക്ക് പറയാനുള്ളത് ഇതാണ്. ' സൂര്യനമസ്‌കാരം സൂര്യഭഗവാനെ ആരാധിക്കുന്നതാണെന്നും എല്ലാവര്‍ക്കും ഇത് പിന്തുടരാനാകില്ലെന്നും ഒരുപാടുപേര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇവരോട് ഒന്നേ പറയാനൊള്ളു, യോഗ ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെതന്നെയാണ് ആരാധിക്കുന്നത്',  കൃഷ്ണപ്രഭ  പറയുന്നു. യോഗ ചെയ്യുമ്പോള്‍ ഒരാള്‍ വിയര്‍ക്കുകയും ഇതുവഴി  ശരീരത്തിലെ  കോശങ്ങള്‍ തുറക്കുകയും ശരാരത്തില്‍ നിന്നുള്ള  മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.  ഇത് ശരീരത്തിന് തിളക്കം നല്‍കും നമ്മുടെ  ശ്വാസോച്ഛ്വാസത്തെ ക്രമപ്പെടുത്താന്‍ സഹായിക്കുന്നതോടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും യോഗ ഗുണകരമാകും,  താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി