ചലച്ചിത്രം

സന്ദേശത്തിലെ ശങ്കരാടിയുടേതുപോലുള്ള കഥാപാത്രങ്ങള്‍; 'വാര്‍ത്തകള്‍ ഇതുവരെ' 90കളിലെ മലയാള സിനിമയ്ക്കുള്ള ട്രിബ്യൂട്ട് 

സമകാലിക മലയാളം ഡെസ്ക്

പ്രേമം ഫേയിം സിജു വില്‍സണെ നായകനാക്കി പുതുമുഖ സംവിധായകന്‍ മനോജ് നായര്‍ ഒരുക്കുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, നന്ദു, മാമൂക്കോയ, സൈജു കുറുപ്പ്, അലന്‍സിയര്‍ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുക.

ചിത്രം 90കളിലെ മലയാള സിനമയ്ക്കുള്ള ട്രിബ്യൂട്ട് ആയിരിക്കുമെന്നാണ് സംവിധായകന്‍ മനോജിന്റെ വാക്കുകള്‍. ആ കാലഘട്ടത്തിലെ ചിത്രങ്ങളോടുള്ള സ്‌നേഹമാണ് ഇത്തരത്തിലുള്ള ഒരു സിനിമയിലേക്ക് തന്നെ എത്തിച്ചതെന്നും മനോജ് പറയുന്നു. ' പ്രിയദര്‍ശന്റെയും സത്യന്‍ അന്തികാടിന്റെയും ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആരാണ് ഇഷ്ട സംവിധായകന്‍ എന്നെന്നോട് ചോദിച്ചാല്‍ ഏതൊരു വിദേശസിനിമാ സംവിധായകരെയുംകാള്‍ മുകളിലാണ് ഇവര്‍ ഇരുവര്‍ക്കും ഞാന്‍ സ്ഥാനം നല്‍കുക. ഇവരുടെ സിനിമകള്‍ കാണുമ്പോള്‍ ഒരു ചെറുകഥ വായിച്ചുപോകുന്ന അനുഭവമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലൊരു സിനിമാനുഭവം പുനഃസൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം. അതിന് കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം', മനോജ് പറയുന്നു. 

90കളില്‍ പുറത്തിറങ്ങിയ സന്ദേശത്തിലെ ശങ്കരാടിയുടെ കഥാപാത്രത്തിന് സമാനമായ കഥാപാത്രങ്ങള്‍ വാര്‍ത്തകള്‍ ഇതുവരെയിലും ഉണ്ടാകുമെന്ന് മനോജ് പറയുന്നു. ആ സിനിമയില്‍ ശങ്കരാടിയുടെ പശ്ചാതലത്തെകുറിച്ച് പ്രേക്ഷകര്‍ക്ക്  യാതൊരു അറിവും സിനിമ നേരിട്ട് നല്‍കുന്നില്ലെങ്കിലും ശ്രീനിവാസനുമായി നടത്തുന്ന ഒറ്റ സംഭാഷണത്തില്‍ ശങ്കരാടിയുടെ കഥാപാത്രത്തെകുറിച്ച് എല്ലാം അറിയാമെന്ന തോന്നലാണ് പ്രേക്ഷകരുടെ മനസില്‍ ഉണ്ടാകുക. അത്തരം നിമിഷങ്ങള്‍ തന്റെ ചിത്രത്തിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് മനോജ് പറയുന്നു.  

മോഷണം കണ്ടെത്തുന്നതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിജു വില്‍സണ്‍ പൊലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുക. സത്യന്‍ അന്തികാട് ചിത്രങ്ങളിലെ നാകനെയാണ്  തനിക്ക്  സിജുവിനെകാണുമ്പോള്‍ ഓര്‍മവരുന്നതെന്നും അതുകൊണ്ടുതന്നെ ചിത്രത്തിനായി സിജുവിനെ മാറ്റിനിര്‍ത്തി മറ്റൊരാളെകുറിച്ച് ചിന്തിക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. 
   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത