ചലച്ചിത്രം

വീഴ്ചകളില്‍ നിന്ന് പഠിക്കണമെന്ന് പറയുന്നത് വെറുതെയല്ല: ആക്ഷന്‍.. കട്ട് പറഞ്ഞപ്പോഴേക്കും മലര്‍ന്നടിച്ച് വീണ് പൃഥ്വി

സമകാലിക മലയാളം ഡെസ്ക്

ക്ഷന്‍ കട്ട് എന്ന് സംവിധായകന്‍ പറഞ്ഞാല്‍ തകര്‍ത്ത് അഭിനയിക്കാതെ പറ്റുമോ.. വീഴ്ചകളില്‍ നിന്ന് പഠിക്കണമെന്ന് പറയുന്നത് വെറുതെയല്ല. എത്ര വലിയ താരമായാലും വഴുക്കി വീണാല്‍ ചിരിച്ചുകൊണ്ടോ കരഞ്ഞുകൊണ്ടോ എഴുന്നേറ്റ് പോകാനേ പറ്റു. അങ്ങനെയൊരു വീഴ്ച സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രിയപ്പെട്ട താരം പൃഥ്വിരാജ്. 

നടി പാര്‍വ്വതിക്കൊപ്പം ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഓടി വന്ന് തെന്നി മലര്‍ന്നടിച്ച് വീഴുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറല്‍. 'എന്നു നിന്റെ മൊയ്തീന്‍' എന്ന പ്രണയചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിക്കുന്നതിനിടക്കാണ് പൃഥ്വിക്ക് വീഴ്ച പറ്റിയത്. 

രസകരമായ ഈ വീഴ്ചയുടെ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പൃഥ്വി തന്നെയാണ് പങ്കുവെച്ചത്. സെല്‍ഫ് ട്രോളിന്റെ ഭാഗമായാണോ ഈ വീഡിയോ പുറത്തുവിട്ടതെന്ന് സംശയത്തിലാണ് ആരാധകര്‍. ഗാനരംഗത്തിനിടയില്‍ ഓടി വരുന്നതിനിടയില്‍ മലര്‍ന്നടിച്ച് വീഴുന്ന പൃഥ്വിയെയാണ് വീഡിയോയില്‍ കാണുന്നത്. ഏതായാലും ആരാധകര്‍ ഇതിനെ വളരെ പോസിറ്റീവ് ആയാണ് എടുത്തതെന്ന് റീട്വീറ്റുകളിലൂടെ കണ്ണോടിച്ചാല്‍ മനസിലാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ