ചലച്ചിത്രം

കറുപ്പ് പാവങ്ങളുടെ നിറമാണ്; പഠിക്കുക പോരാടുക; രാഷ്ട്രീയം പറഞ്ഞ് കാലയുടെ ടീസര്‍

സമകാലിക മലയാളം ഡെസ്ക്

. രഞ്ജിത് രജനികാന്ത് ടീമിന്റെ രണ്ടാമത്തെ ചിത്രം കാലയുടെ ടീസര്‍ പുറത്തിറങ്ങി. മണിക്കൂറുകള്‍ക്കകം മൂന്നുലക്ഷത്തിന് മേല്‍ ആളുകളാണ് ധനുഷ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടിരിക്കുന്നത്. 

മുന്നോട്ടുയര്‍ന്ന് പോരാടനുള്ള അംബേദ്കറൈറ്റ് മുദ്രാവാക്യവും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പഠിക്കുക പോരാടുക എന്ന മുദ്രാവാക്യവും ടീസറില്‍ ചേര്‍ത്തിട്ടുണ്ട്. 

കറുപ്പ്, പാവങ്ങളുടെ നിറമാണ് എന്നുള്ള ദ്രാവിഡ രാഷ്ട്രീയം വെളിവാക്കുന്ന ഡയലോഗും രജനികാന്ത് പറയുന്നുണ്ട്. ആദ്യ ചിത്രമായ കബാലിയിലേതുപോലെ ദ്രാവിഡ,അംബേദ്കര്‍ രാഷ്ട്രീയം പറയാനാണ് ഈ ചിത്രവും ശ്രമിക്കുന്നത് എന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ ദിവസം റിലീസാകാനിരുന്ന ടീസര്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുടെ മരണത്തെത്തുടര്‍ന്ന് വൈകിയാണ് റിലീസായത്.

ചിത്രത്തിന്റെ ടീസര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്