ചലച്ചിത്രം

മരിക്കുന്നതിന് മുന്‍പ് ഇഷ്ടതാരത്തിന് കോടികളുടെ സ്വത്ത് എഴുതിവെച്ചു; ആരാധികയുടെ സ്‌നേഹത്തില്‍ ഞെട്ടി സഞ്ജയ് ദത്ത്

സമകാലിക മലയാളം ഡെസ്ക്

തന്റെ ഇഷ്ടതാരത്തോടുള്ള സ്‌നേഹം കാണിക്കാന്‍ ആരാധകര്‍ പലമാര്‍ഗങ്ങളും തേടാറുണ്ട്. കുട്ടികള്‍ക്ക് ഇഷ്ടതാരത്തിന്റേ പേര് വെക്കുന്നതും സമ്മാനങ്ങള്‍ നല്‍കുന്നതുമെല്ലാം സാധാരണമാണ്. എന്നാല്‍ ഇവിടെ ഒരു ആരാധിക മരണ ശേഷം തന്റെ സ്വത്ത് മുഴുവന്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിന് എഴുതിവെച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്താണ് മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി ഹരിഷ്ചന്ദ്ര ത്രിപാഠി എന്ന സ്ത്രീ തന്റെ ഇഷ്ടതാരത്തിന് നല്‍കിയത്. 

നിഷിയുടെ മരണശേഷമാണ് സ്വത്ത് സഞ്ജയ് ദത്തിന് എഴുതിവെച്ചിരിക്കുന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് മുംബൈ പൊലീസാണ് വിവരം നടനെ അറിയിച്ചത്. സംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് താരം. മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നിഷി തന്റെ സ്വത്ത് ദത്തിന് എഴുതിവച്ചത്. താരത്തിന്റെ പേരില്‍ സ്വത്ത് എഴുതിവെക്കാന്‍ ഇവര്‍ ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്വര്‍ ശാഖയിലേയ്ക്ക് എഴുതിയ കത്തുകള്‍ ബന്ധുക്കള്‍ മരണശേഷം കണ്ടെടുക്കുകയായിരുന്നു. 

80 വയസുള്ള അമ്മയ്ക്കും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പമാണ് നിഷി മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്‌മെന്റിലെ ഒരു മൂന്ന് മുറി ഫഌറ്റിലാണ് താമസിച്ചിരുന്നത്. ഈ ഫഌറ്റ് ഉള്‍പ്പടെയുള്ള പത്ത് കോടിയുടെ സ്വത്തുക്കളാണ് താരത്തിന് നല്‍കിയത്. എന്നാല്‍ അത് നിഷിയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കാനുള്ള തയാറെടുപ്പിലാണ് സഞ്ജയ് ദത്ത്. പണം വേണ്ടെന്ന് അദ്ദേഹം ബാങ്കിനെ അറിയിച്ചു. ഇത്തരത്തില്‍ ഒരു അനുഭവമുണ്ടാകുന്നത് ഇത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം