ചലച്ചിത്രം

ദിലീപ് മികച്ച നടന്‍;  ഇഷ്ടപ്പെട്ട സിനിമ പിന്നേയും: അടൂര്‍ ഗോപാലകൃഷ്ണന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളത്തിലെ മികച്ച നടനാണ് ദിലിപെന്നും തന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പിന്നേയും ആണെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എക്കാലത്തും തന്റെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പറഞ്ഞു. 

സ്വയംവരം എന്ന തന്റെ ചിത്രം റിലീസ് ചെയ്ത കാലത്ത് ആരും അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ പിന്നേയും എന്ന ദിലീപ് ചിത്രത്തേയും എല്ലാവരും വിമര്‍ശിക്കുന്നു.

സ്‌കൂളുകളില്‍ തിരക്കഥയെഴുതാനും സിനിമ നിര്‍മിക്കാനും സംവിധാനം പഠിപ്പിക്കാനും ശ്രമിയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ വായനയിലേയ്ക്ക് നയിക്കാനും കലാകാരന്മാരെ മനസ്സിലാക്കാനുള്ള പരിശീലനമാണ് നല്‍കേണ്ടത്. 

തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന അഭിപ്രായം തനിക്കില്ലെന്നും അടുര്‍ പറഞ്ഞു. ഒരു സംവിധായകന് തന്റെ ചിത്രം നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുക എന്നതു മാത്രമാണ് തിരക്കഥയ്ക്കുള്ള സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

തിരക്കഥയില്‍ നിന്നും ഒരുപാട് വളര്‍ച്ച സിനിമയ്ക്കുണ്ട്. എന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള തിരക്കഥകളെല്ലാം പൂര്‍ത്തിയായ സിനിമകളെ അവലംബിച്ചു മാത്രമാണ്. ചിത്രീകരണത്തിനു മുമ്പുള്ള തിരക്കഥാരൂപം വേറെയായിരിക്കും. നാടകം എഴുതുകയോ അഭിനയിക്കുകയോ കഥയോ നോവലോ കവിതയോ എഴുതുകയോ ചെയ്യാത്തവര്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഞാന്‍ കരുതുന്നത്,അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി