ചലച്ചിത്രം

'ഞങ്ങള്‍ യുദ്ധഭൂമിയിലാണ്, വിജയിച്ചേ മതിയാകൂ'; ആരാധകര്‍ക്ക് തുറന്ന കത്തുമായി ഇര്‍ഫാന്‍ ഖാന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

അപൂര്‍വ്വ രോഗമാണെന്ന് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ തുറന്നുപറഞ്ഞതോടെ അദ്ദേഹത്തിന്റെ പിന്നാലെയാണ് ലോകം. തന്റെ ആരോഗ്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി ഇര്‍ഫാന്‍ തന്നെ രംഗത്തെത്തിയിട്ടും ഇതൊന്നും ആരും കേട്ട മട്ടില്ല. അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ചുള്ള കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 

ഇര്‍ഫാനെക്കുറിച്ച് കഥകള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുതപ സക്ധര്‍. ഭര്‍ത്താവിന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ക്കാണ് അവര്‍ കത്തെഴുതിയത്. അദ്ദേഹത്തിനോടുള്ള സ്‌നേഹത്തിന് നന്ദി പറയുന്നതിനൊപ്പം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇര്‍ഫാന്‍ ഒരു പോരാളിയാണെന്നും അദ്ദേഹം തന്റെ ശക്തമായ പ്രഭാവവും സൗന്ദര്യവും കൊണ്ട് പൊരുതിക്കൊണ്ടിരിക്കുകയാണെന്നും സുതപ പറഞ്ഞു. അദ്ദേഹം തന്നെയും ഒരു പോരാളിയാക്കി മാറ്റിയെന്നും പോരാട്ടത്തിനുള്ള പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇത് അത്ര എളുപ്പമല്ലെന്നും എന്നാല്‍ വീട്ടുകാരുടെയും കുടുംബത്തിന്റേയും ഇര്‍ഫാനിന്റെ ആരാധകരുടേയും പിന്തുണയിലും സ്‌നേഹത്തിലും വിശ്വാസമുണ്ട്. ഈ യുദ്ധത്തില്‍ വിജയിക്കുക തന്നെ ചെയ്യും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും