ചലച്ചിത്രം

മമ്മൂക്ക എന്ന് അഭിസംബോധന ചെയ്തില്ല: പാര്‍വ്വതിയെ അധിഷേപിച്ച് ഇക്ക ഫാന്‍സ്

സമകാലിക മലയാളം ഡെസ്ക്

പാര്‍വ്വതി പ്രധാനവേഷത്തിലെത്തുന്ന 'മൈ സ്റ്റോറി'യുടെ ട്രെയിലര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നിട്ടും പാര്‍വ്വതിക്കെതിരെയുള്ള ഇക്ക ഫാന്‍സിന്റെ അധിഷേപം അവസാനിക്കുന്നില്ല. പുതിയ കാരണങ്ങളുണ്ടാക്കി പാര്‍വ്വതിയെ അക്രമിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നാണ് ഇത്തവണ ആരാധകരുടെ പരാതി.

മമ്മൂട്ടി പോസ്റ്റ് ചെയ്ത ട്രെയിലര്‍ പാര്‍വ്വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. 'ഞങ്ങളുടെ ചിത്രം മൈ സ്‌റ്റോറിയുടെ ട്രൈയിലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി' എന്നാണ് പാര്‍വ്വതി പേജില്‍ കുറിച്ചത്. ഇത് ആരാധകര്‍ക്ക് ഇഷ്ടമായില്ല. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ മമ്മൂക്ക എന്ന് വിളിക്കുമ്പോള്‍ പൃഥ്വിയേക്കാള്‍ ആറ് വയസ് കുറവുള്ള പാര്‍വ്വതി പേര് വിളിച്ചതാണ് ആരാധകരെ പ്രകോപിതരാക്കിയത്.

കഴിഞ്ഞ ദിവസമാണ് ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കിയത്. ഒരു ആക്ഷന്‍ പ്രണയ ചിത്രത്തിന്റെ പ്രതീതി തരുന്ന ട്രെയിലറാണ് പുറത്ത് വന്നത്. മാഡ്രിഡ് നഗരത്തിന്റെ മനോഹര ദൃശ്യങ്ങളോടൊപ്പം പൃഥ്വിരാജിന്റെ സ്‌റ്റൈലിഷ് ലുക്കും ട്രെയിലറിനെ ആകര്‍ഷകമാക്കുന്നു.

നേരത്തെ പുറത്തിറങ്ങിയ മൈ സ്‌റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകര്‍ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടത്തിയ സാഹചര്യത്തിലാണ് പുതിയ ട്രെയിലര്‍ മമ്മൂട്ടിയുടെ സ്വന്തം പേജില്‍ പുറത്തിറക്കിയത്. മമ്മൂട്ടിയുടെ ചിത്രം കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ പാര്‍വ്വതി വിമര്‍ശിച്ചതതാണ് ആരാധകരുടെ അക്രമത്തിന് കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം