ചലച്ചിത്രം

വായ്പാ തട്ടിപ്പ്; നടി സിന്ധു മേനോനെതിരെ പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വായ്പ തട്ടിപ്പ് കേസില്‍ തെന്നിന്ത്യന്‍ സിനിമാ താരം സിന്ധു മേനോനെതിരെ കേസ്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും വായ്പ എടുക്കുന്നതിനായി വ്യാജ രേഖകള്‍ നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. 

ബംഗളൂരു ആര്‍എംസി യാര്‍ഡ് പൊലീസാണ് സിന്ധു മേനോനും സഹോദരനുമെതിരെ ബാങ്കിന്റെ പരാതിയെ തുടര്‍ന്ന കേസെടുത്തിരിക്കുന്നത്. വ്യാജ രേഖ നല്‍കി എടുത്ത ലോണ്‍ തിരിച്ചടച്ചിട്ടുമില്ല. 36 ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. 

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നുവെങ്കിലും യുകെയിലാണ് സിന്ധുവിന്റെ താമസം. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് തീരുമാനമെടുത്തിട്ടില്ല. സിന്ധുവും സഹോദരനും കൂടാതെ മനോജ് കാര്‍ത്തികേയന്‍, നാഗശ്രീ ശിവണ്ണ, ഇന്ദിര മേനോന്‍, സുധ രാജശേഖരന്‍ എന്നിവര്‍ക്കെതിരേയും പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ്  എടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍