ചലച്ചിത്രം

ആമിര്‍ ഖാന്റെ മഹാഭാരതം വരുന്നു: നിര്‍മ്മാണം മുകേഷ് അംബാനിയോ?

സമകാലിക മലയാളം ഡെസ്ക്

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ അടിസ്ഥാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി മഹാഭാരതം സിനിമയാകാന്‍ പോവുകയാണെന്ന വാര്‍ത്ത എല്ലാവരും കേട്ടുകാണും. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതെയുള്ളു.

അതിനിടെ ബോളിവുഡില്‍ നിന്നും മറ്റൊരു മഹാഭാരതം വരാന്‍ പോവുകയാണ്. ഇതിന് വേണ്ടി പണം മുടക്കുന്നത് മുകേഷ് അംബാനിയും. നടന്‍ ആമിര്‍ ഖാന്‍ മനസില്‍ കൊണ്ട് നടന്നിരുന്ന സ്വപ്‌നമായിരുന്നു മഹാഭാരതം. സിനിമയ്ക്ക് പിന്തുണയുമായി ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ കൂടി രംഗത്തെത്തിയതോടെ ആമിര്‍ ഖാന്‍ സിനിമയുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമയെന്ന രീതിയില്‍ മഹാഭാരതം നിര്‍മ്മിക്കാനുള്ള തീരുമാനത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. പക്ഷേ സിനിമ നിര്‍മ്മിക്കാന്‍ വലിയൊരു നിര്‍മാണ കമ്പനി ആവശ്യമുണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ സിനിമയ്ക്ക് വേണ്ടി കാശ്മുടക്കാന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി തയാറായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 

സിനിമയ്ക്ക് വേണ്ടി മുകേഷ് അംബാനി പുതിയ നിര്‍മാണ കമ്പനി തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സിനിമ യാഥര്‍ത്ഥ്യമാവുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. 

മുകേഷ് അംബാനി കൂടി ചിത്രത്തിന്റെ ഭാഗമായതോടെ സിനിമ അതിവേഗം തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോളിവുഡിലെ ലോര്‍ഡ് ഓഫ് ദ റിങ്‌സ്, ഗെയിം ഓഫ് ത്രോണ്‍ പോലെ പലവിധ സീരിയസുകളായി സിനിമ നിര്‍മ്മിക്കാനാണ് ആമിര്‍ ഖാന്‍ ലക്ഷ്യമിടുന്നത്. 

തന്റെ സിനിമകളെല്ലാം ആയിരം, രണ്ടായിരം കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം അറിയുന്ന നടനാണ് ആമിര്‍ ഖാന്‍. അതിനാല്‍ വിശ്വാസത്തോട് കൂടി തന്നെ സിനിമ ആമിര്‍ ഖാനെ ഏല്‍പ്പിക്കാന്‍ മുകേഷ് അംബാനിയും തയ്യാറായി കഴിഞ്ഞിരിക്കുകയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം