ചലച്ചിത്രം

'എന്നോട് കാറില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അയാള്‍ പറഞ്ഞു'; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരേ സീരിയല്‍ താരം

സമകാലിക മലയാളം ഡെസ്ക്

ണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ നിരവധി പരാതികളാണ് യാത്രക്കാരില്‍ നിന്ന് ഉയരുന്നത്. ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടി ദിപിക കക്കറാണ് ഇപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. രാജ്യത്തെ പ്രമുഖ ടാക്‌സി സര്‍വീസായ ഒലയിലെ ഡ്രൈവര്‍ക്കെതിരെയാണ് ദിപികയുടെ പോസ്റ്റ്. 

അമിത വേഗത്തില്‍ വാഹനം ഓടിച്ചപ്പോള്‍ പതിയെപോകാന്‍ ആവശ്യപ്പെട്ട ദിപികയോട് കാറില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു. തന്റെ ഫോണില്‍ നിന്നും ഒലയുടെ ആപ്പ് കളയുകയാണെന്നും ഇനി ഒരിക്കലും ഈ സര്‍വീസ് ഉപയോഗിക്കില്ലെന്നും നടി വ്യക്തമാക്കി. ഡ്രൈവറുടെ പേര് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ദിപിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതേ  ടാക്‌സി സര്‍വീസില്‍ നിന്നും സമാനമായ ദുരനുഭവം തനിക്ക് മുന്‍പും  ഉണ്ടായിട്ടുണ്ടെന്നും ദിപിക പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി