ചലച്ചിത്രം

മോഹന്‍ലാലിന്റെ പ്രചാരണത്തിനായി കാര്‍ ഓടിച്ചു; മീനാക്ഷി വിവാദത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാഹനം ഓടിച്ച് വിവാദത്തിലായിരിക്കുകയാണ് ബാലതാരം മീനാക്ഷി. 12 വയസുകാരിയായ താരം കാര്‍ ഓടിക്കുന്നത് നിയമലംഘനമാണെന്ന് ആരോപിച്ച് നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെയാണ് കാര്‍ ഓടിച്ചുവന്ന് സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ മീനാക്ഷി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മീനാക്ഷിക്കെതിരേ വിമര്‍ശനം ഉയര്‍ന്നു. 18 വയസ് തികയാത്ത മീനാക്ഷി വാഹനം ഓടിച്ചത് നിയമലംഘനമാണെന്നാണ് പറയുന്നത്. എന്നാല്‍ സ്വകാര്യ സ്ഥലത്താണ് താന്‍ കാര്‍ ഓടിച്ചതെന്നും അതിനാല്‍ നിയമലംഘനമാവില്ലെന്നുമാണ് താരത്തിന്റെ വിശദീകരണം. നിയമലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല വീഡിയോ ചിത്രീകരിച്ചതെന്നും മീനാക്ഷി വ്യക്തമാക്കുന്നു. 

താന്‍ മുന്‍പ് ആര്‍ 15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നൊന്നും പിടിക്കാത്ത പൊലീസ് കാര്‍ ഓടിച്ചതിന് പിടിക്കില്ലെന്നും മീനാക്ഷി പറയുന്നു. 2255 എന്ന നമ്പറിലുള്ള വാഹനം ഓടിച്ചാണ് മീനാക്ഷി വരുന്നത്. ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് എന്ന ഗാനവും താരം പാടുന്നുണ്ട്. മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ ചെറുപ്പകാലമാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും മറ്റും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്