ചലച്ചിത്രം

മലക്കം മറിഞ്ഞ് യേശുദാസും ജയരാജും ; പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗായകന്‍ കെ ജി യേശുദാസ്. നിവേദനത്തില്‍ മാത്രമാണ് ഒപ്പുവെച്ചത്. വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ഒപ്പിട്ടത്. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന് താല്‍പ്പര്യമില്ല. നിവേദനത്തെ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ എന്ന് മറ്റുള്ളവരെ അറിയിച്ചതായും യേശുദാസ് വ്യക്തമാക്കി. ജയരാജും പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കും. ഇരുവരും ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ആദ്യത്തെ 11 പുരസ്‌കാരങ്ങള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യൂവെന്നും ശേഷിക്കുന്നവര്‍ക്ക് വാര്‍ത്താവിതരണ വകുപ്പുമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്തില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ചൂണ്ടിക്കാട്ടി പുരസ്‌കാര ജേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയത്. രാഷ്ട്രപതിയ്ക്ക് പകരം ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കിയാലും സ്വീകരിക്കാമെന്നും പ്രതിഷേധക്കാര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

അതേസമയം മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. രാഷ്ട്രപതി 11 അവാര്‍ഡുകള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യുകയുള്ളൂ. ഭരണഘടനാ പരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി കുറച്ച് സമയം മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ. ഇതുസംബന്ധിച്ച പുതിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് നിലവില്‍ വന്നതെന്നും കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)