ചലച്ചിത്രം

'തരുന്ന വ്യക്തിയേക്കാള്‍ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിന്' ; യേശുദാസിനും ജയരാജിനും പിന്തുണയുമായി ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ദേശീയ ചലച്ചിത്ര പുരസ്‌കാര ബഹിഷ്‌കരണത്തില്‍ പങ്കെടുക്കാതെ അവാര്‍ഡുകള്‍ സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും പിന്തുണച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ഹരീഷിന്റെ പിന്തുണ. 

തരുന്ന വ്യക്തിയെക്കാള്‍ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ് .... ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോള്ളം സഹിച്ച് ഊരും പേരും അറിയാത്ത സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്. 25 വര്‍ഷം മുമ്പ് തനിക്ക് കോഴിക്കോട് കോര്‍പ്പറേഷനില്‍ വെച്ച് ഒരു ജീവനക്കാരന്‍ അവാര്‍ഡ് സമ്മാനിച്ച കഥയും ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്മരിക്കുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഏകദേശം ഒരു 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മയാണ് ... ഒരു കോര്‍പ്പറേഷന്‍ തലനാടക മല്‍സരത്തില്‍ സമ്മാനം കിട്ടി.. പക്ഷെ സമ്മാനദാന ചടങ്ങില്‍ പോകാന്‍ പറ്റിയില്ലാ...കാരണം അന്ന് മറ്റൊരു സ്ഥലത്ത് നാടക മുണ്ടായിരുന്നു ... പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിലെ ഒരു മുറിയില്‍ വെച്ച് ...സമ്മാനം തരുന്നത് ആ ഓഫിസിലെ ഒരു ജീവനക്കാരന്‍ ... അതു കൊണ്ട് ആ സമ്മാനത്തിന്റെ ഒരു തിളക്കവും നഷ്ടപെട്ടില്ല... തരുന്ന വ്യക്തിയെക്കാള്‍ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ് .... ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോള്ളം സഹിച്ച് ഊരും പേരും അറിയാത്ത സോപണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്.... ദാസേട്ടനോടപ്പം .... ജയരാജേട്ടനോടപ്പം....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത