ചലച്ചിത്രം

രാധിക ആപ്‌തേയുടെ ആഗ്രഹങ്ങള്‍ പൂവണിയുന്നു: താരം ഇനി ഹോളിവുഡിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്റെ നിലപാടുകള്‍ കൊണ്ടും വ്യത്യസ്തമായ അഭിനയ മികവുകൊണ്ടും ശ്രദ്ധേയയായ താരമാണ് രാധിക ആപ്‌തേ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം പിന്നീട് തെന്നിന്ത്യ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. കബാലിയില്‍ രജനികാന്തിന്റെ നായികയുമായി. ഇപ്പോഴിതാ രാധിക ആപ്‌തെ ഹോളിവുഡ് സിനിമയിലും അഭിനയിക്കുകയാണ്.

ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന സിനിമയിലാണ് രാധിക ആപ്തെ നായികയാകുന്നത്. മൈക്കിള്‍ വിന്റര്‍ബോട്ടം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവ് പട്ടേല്‍ നായകനായി എത്തുന്നു. മറ്റൊരു ഹോളിവുഡ് സിനിമയിലും രാധിക ആപ്‌തെ നായികയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നട്ടില്ല. 

തനിക്ക് ഹോളിവുഡില്‍ അഭിനിയിക്കാന്‍ താല്‍പര്യമുണ്ടെന്നും തന്റെ സ്വപ്‌നം ലോക സിനിമയുടെ ഭാഗമാവുകയാണെന്നും രാധിക നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഏറെ നാളുകളായുള്ള ആഗ്രഹം പൂവണിയാന്‍ പോവുകയാണ്. 

2005ല്‍ പുറത്തിറങ്ങിയ വാഹ് ലൈഫ് ഹോ തോ ഐസീ എന്ന സിനിമയിലെ ചെറിയ റോളിലൂടെയാണ് രാധിക ആപ്‌തേ സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ഷോര്‍ ഇന്‍ ദ് സിറ്റി, ബദലാപൂര്‍, കബാലി, ഫോബിയ തുടങ്ങിയ സിനിമയിലൂടെയും അഹല്യ ഷോര്‍ട്ട് ഫിലിമിലൂടെയും പ്രശസ്തയായി. ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ രാധികാ ആപ്‌തേ മലയാള സിനിമയുടെയും ഭാഗമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി