ചലച്ചിത്രം

'എന്റെ കണ്ണുകളെ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല'; രാജമൗലിക്ക് മറുപടിയുമായി കീര്‍ത്തി സുരേഷ്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരറാണിയായിരുന്ന കൊമ്മാറെഡ്ഡി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ കീര്‍ത്തി സുരേഷിന്റെ പ്രകടനത്തിന് ഫുള്‍ മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സിനിമയിലെ പ്രമുഖര്‍ വരെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജമൗലിയുടെ അഭിനന്ദനം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ രാജമൗലിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. 

എന്റെ കണ്ണുകളെ ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത് എനിക്ക് വളരെ വലുതാണ്. വളരെ നന്ദി സാര്‍ എന്നാണ് രാജമൗലിയുടെ ട്വീറ്റിന് മറുപടിയായി കീര്‍ത്തി കുറിച്ചത്. ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനിഗണേശനായി അഭിനയിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. കീര്‍ത്തിയുടേയും ദുല്‍ഖറിന്റേയും അഭിനയത്തെ പുകഴ്ത്തിക്കൊണ്ടായിരുന്നു ബാഹുബലി ഡയറക്റ്ററുടെ ട്വീറ്റ്. 

അനുകരണങ്ങളില്ലാത്ത കീര്‍ത്തിയുടെ അഭിനയത്തെ പ്രശംസിക്കുകയും ഇതിഹാസ നായികയെ അഭിനയത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നുവെന്നും അദ്ദേഹം കുറിച്ചു. ദുല്‍ഖറിന്റെ പ്രകടനം കണ്ട് ഇപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നാണ് രാജമൗലി പറഞ്ഞത്. 

നാഗ് അശ്വിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് എടുത്തിരിക്കുന്നത്. സാമന്തയും ഭാനുപ്രിയയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ