ചലച്ചിത്രം

ദീപികയും കങ്കണയുമൊക്കെ തിളങ്ങി, പക്ഷെ ഇക്കുറിയും താരമായത് ഐശ്വര്യ തന്നെ  

സമകാലിക മലയാളം ഡെസ്ക്

ങ്കണ റണാവത്തിനും ദീപിക പദുക്കോണും പിന്നാലെ ഐശ്വര്യ റായിയും കാന്‍ ചലചിത്രോത്സവത്തില്‍ എത്തികഴിഞ്ഞു. പതിവുപോലെ ഇത്തവണയും ഐശ്വര്യയുടെ റെഡ് കാര്‍പ്പറ്റ് ലുക്കിന് ഫുള്‍ മാര്‍ക്ക് നല്‍കിയിരിക്കുകയാണ് ആരാധകര്‍. പര്‍പ്പിള്‍ നിറത്തില്‍ മയിലിന്റെ ഡിസൈനില്‍ തീര്‍ത്ത ഗൗണ്‍ അണിഞ്ഞാണ് കാന്‍ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്റെ ആദ്യ ദിനം എത്തിയത്. 

മൈക്കിള്‍ സിന്‍കോ ആണ് ഇക്കുറി ഐശ്വര്യയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വരോസ്‌കി കല്ലുകള്‍ പതിപ്പിച്ച ഗൗണ്‍ പിന്നിലേക്ക് മൂന്ന് മീറ്ററോളം നീണ്ടുകിടക്കുന്ന ട്രെയിന്‍ ഗൗണ്‍ ആയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇത് 17-ാം വര്‍ഷമാണ് ഐശ്വര്യ കാന്‍ ചലചിത്രോത്സവത്തിന് എത്തുന്നത്. 

ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യയും കാന്‍ വേദിയില്‍ എത്തിയിരുന്നു. അമ്മയുടെ കൈപിടിച്ച് ചുവപ്പ് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞായിരുന്നു ആരാധ്യ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി