ചലച്ചിത്രം

ബിജെപിയില്‍ ചേര്‍ന്നത് കന്നഡ നടി ഭാവന, തെറിവിളി മൊത്തം മലയാളി ഭാവനയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കന്നഡ നടി ബിജെപിയില്‍ ചേര്‍ന്നതിന് മലയാളി ഭാവനയ്ക്കാണ് തലവേദനയായിരിക്കുന്നത്. ഭാവന എന്ന് കേട്ടതോടെ അത് മലയാളി നടി ഭാവനയായിരിക്കുമെന്ന് ഊഹിച്ച് ഭാവനയ്ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയാണ് ഒരു വിഭാഗം. ബിജെപിയില്‍ ചേര്‍ന്നത് ഈ ഭാവനയല്ലെന്ന് ചിലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ പ്രതിഷേധക്കാര്‍ തയാറാവുന്നില്ല. 

ചീത്തവിളി തുടര്‍ന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ ബന്ധു രാജേഷ് ബി മേനോന്‍. ഈ വാര്‍ത്തയെ ഒരു വിഭാഗം മുതലെടുക്കുകയാണെന്നാണ് രാജേഷ് പറയുന്നത്. വാര്‍ത്തയുടേയും ചീത്തവിളിക്കുന്നതിന്റേയും സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്താണ് അദ്ദേഹത്തിന്റെ പോസ്റ്റ്. 

പോസ്റ്റ് ഇങ്ങനെ; 'ഈ വാര്‍ത്തയുടെ പേരിലാണ് ഇത്രയധികം കോലാഹലം നടന്നുകൊണ്ടിരിന്നത് . മനസ്സ് തൊട്ട് ഞങ്ങളുടെ കൂടെ നില്‍ക്കുന്നവരെ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും . അതോടൊപ്പം ഈ അവസരം എത്തരത്തില്‍ മുതലെടുക്കാമെന്ന് തീരുമാനിച്ചിറങ്ങിയ ' മനുഷ്യ സ്‌നേഹികളെയും ' കൂടി നിങ്ങള്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് . ' ഭാവന ഫേസ്ബുക് പേജുകള്‍ ' എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന പേജുകളെല്ലാം തന്നെ വ്യാജമാണെന്ന് നിങ്ങളെയെല്ലാം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് . കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും സ്‌നേഹം'

ഭവനയുടെ പേരിലുള്ള പേജിലാണ് കൂട്ടതെറിവിളി നടക്കുന്നത്. എന്നാല്‍ ഭാവനയുടെ പേരില്‍  ഫേയ്‌സ്ബുക്കില്‍ പേജുകളൊന്നുമില്ല. എന്നാല്‍ തെറിവിളി വരുന്നതും വ്യാജ പ്രൊഫൈലുകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം നടിയെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനങ്ങളാണ് വന്നത്. പിന്നീട് അസഭ്യമായി മാറി. നടിയുടെ ചിത്രങ്ങളുടെ താഴെ കമന്റുകളായാണ് തെറിവിളി നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)