ചലച്ചിത്രം

നിര്‍മാണത്തിലും ബ്രില്യന്‍സ് കാട്ടാന്‍ 'പോത്തേട്ടന്‍'; ശ്യം പുഷ്‌കരനുമായി ചേര്‍ന്നുള്ള നിര്‍മാണ കമ്പനി ആദ്യം ഒരുക്കുന്നത് ഫഹദ് ചിത്രം 

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യം പുഷ്‌കരനും വീണ്ടും ഒന്നിക്കുകയാണ്. എന്നാല്‍ ഇത്തവണ ഇരുവരുടേയും കുപ്പായം വേറെയാണ്. നിര്‍മാതാക്കളുടെ റോളിലാണ് ദീലിഷും ശ്യാമും എത്തുന്നത്. ഇരുവരും ചേര്‍ന്ന് രൂപീകരിച്ച വര്‍ക്കിങ് ക്ലാസ് ഹീറോസ് എന്ന സിനിമ കമ്പനിയുടെ ബാനറില്‍ ഫഹദ് ഫാസിലിന്റെ നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് പുതിയ സിനിമ എടുക്കാനുള്ള തയാറെടുപ്പിലാണ് പോത്തേട്ടന്‍. ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് നിര്‍മാണ കമ്പനിയെക്കുറിച്ചുള്ള വിവരം ദിലീഷ് പോത്തന്‍ അറിയിച്ചത്. 

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും ചേര്‍ന്ന് നിര്‍മിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരും അഭിനയിക്കുന്നുണ്ട്. 

ദിലീഷ് പോത്തന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ഞാനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് Working Class Hero എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങുന്നു . Fahadh Faasil and Friends ന്റെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ആദ്യ സംരഭമായ 'കുമ്പളങ്ങി നൈറ്റ്‌സ് 'സംവിധാനം ചെയ്യുന്നത് ഞങ്ങളുടെ സഹപ്രവര്‍ത്തകനായ മധു സി നാരയണന്‍ ആണ്.

ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണു ഹീറോസ്. ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന റോളിലും എത്തുന്നു. എല്ലാവരുടെയും പിന്തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍