ചലച്ചിത്രം

'താരങ്ങളും മനുഷ്യന്മാരാണ്, അവരെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യരുത്'; രൂക്ഷവിമര്‍ശനവുമായി അപര്‍ണ ബാലമുരളി

സമകാലിക മലയാളം ഡെസ്ക്

ണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന ചലച്ചിത്ര നിരൂപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി അപര്‍ണ ബാലമുരളി. മനുഷ്യനാണെന്ന പരിഗണ പോലും തരാതെ താരങ്ങളെ വ്യക്തിഹത്യ ചെയ്യുകയാണ് ഓണ്‍ലൈന്‍ വിമര്‍ശകരെന്നാണ് താരം പറയുന്നത്. ഒരു സിനിമയെ കണ്ണുമടച്ച് വിമര്‍ശിക്കുമ്പോള്‍ അത് കളക്ഷനേയും ബാധിക്കുമെന്നും അപര്‍ണ പറഞ്ഞു. 

പുതുതായി പുറത്തിറങ്ങിയ കാമുകി എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയിലടക്കം വരുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തിലുള്ളതാണ് ഇത് വേദനാജനകമാണ്. അപര്‍ണ പറഞ്ഞു. സിനിമ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓണ്‍ലൈന്‍ വിമര്‍ശകര്‍ നല്‍കാറില്ല. പലരുടേയും ദീര്‍ഘനാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഒരു സിനിമ. അതിനെ കണ്ണുമടച്ച് വിമര്‍ശിക്കുമ്പോള്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അസിഫ് അലി നായകനായെത്തിയ ബിടെക്കും അസിഫ് അലിയുടെ അനിയന്‍ അഭിനയിച്ച നായികയുമാണ് അപര്‍ണയുടെ ഇപ്പോള്‍ തീയെറ്ററില്‍ ഇറങ്ങിയ ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം