ചലച്ചിത്രം

മമ്മൂട്ടിയുടെ പേരന്‍പ് ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'പേരന്‍പ്' ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. പ്രമുഖ സംവിധായകന്‍ റാം, മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണ് പേരന്‍പ്. പുറത്ത് ഇറങ്ങുന്നതിന് മുന്‍പേ തന്നെ നിരവധി പ്രേഷക- നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് പേരന്‍പ്.

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് എത്തുന്ന ചിത്രമാണ് ഇത് എന്നൊരു പ്രത്യേകതയും കൂടി പേരന്‍പിനുണ്ട്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാകും പേരന്‍പ് എന്നതില്‍ സംശയമില്ല. ഏകദേശം ഒരുവര്‍ഷം മുമ്പ് ചിത്രത്തിന്റ ഷൂട്ട് പൂര്‍ത്തിയായിരുന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റാമിന്റെ നാലാമത് ചിത്രമാണിത്. മത്സര വിഭാഗത്തില്‍ റോട്ടാര്‍ ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മറ്റു പല ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രം ഇതുവരെ തിയേറ്ററിലെത്തിയിട്ടില്ല. മലയാളത്തിലും തമിഴിലുമായായിരിക്കും പ്രദര്‍ശനത്തിനെത്തുക.

ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ കൂടി പ്രദര്‍ശിപ്പിക്കുന്നതോടെ ചിത്രം ഏറെ ശ്രദ്ധേയമാകും. ചിത്രത്തില്‍ വിദേശത്ത് ടാക്‌സി ഡ്രൈവറായ അമുധം എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഹൃദയത്തില്‍ ആഞ്ഞു തറക്കുന്ന കുടുംബ ജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് വിദേശമാധ്യമം ചിത്രത്തെ പ്രശംസിച്ചത്.

തമിഴ് നടി അഞ്ജലി, ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമുദ്രക്കനി, വടിവുകാരസി, സാധന, എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ