ചലച്ചിത്രം

അജയ് ദേവ്ഗണ്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത; പൊലീസ് അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹിന്ദി നടന്‍ അജയ് ദേവ്ഗണ്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചെന്ന വ്യാജപ്രചാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സ് ആപ്പ് വഴിയാണ് നടന്‍ മഹാബലേശ്വറിലെ അപകടത്തില്‍ മരിച്ചതായി വ്യാപകമായ പ്രചാരണമുണ്ടായത്. 

മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ താരം മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുകയായിരുന്നു. സിനിമയില്‍നിന്നെടുത്ത അജയ് ദേവ്ഗണിന്റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്ത പ്രചരിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതോടെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു. 

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. റണ്‍ബീര്‍ കപൂറുമായി ചേര്‍ന്നുള്ള ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അജയ് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗണ്‍ ഇപ്പോള്‍ മുംബൈയില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ