ചലച്ചിത്രം

'ദുല്‍ഖര്‍ എന്തൊരു ക്യൂട്ടാണ്'; മലയാളി താരത്തെ പുകഴ്ത്തി സോനം കപൂര്‍

സമകാലിക മലയാളം ഡെസ്ക്


ലയാള താരം ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി ബോളിവുഡ് നടി സോനം കപൂര്‍. ദുല്‍ഖര്‍ ക്യൂട്ടും മികച്ച അഭിനേതാവുമാണെന്നാണ് താരം പറഞ്ഞത്. ഇരുവരും ചേര്‍ന്ന് അഭിനയിക്കുന്ന സോയ ഫാക്റ്റര്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് സോനം ഡിക്യുവിനെ പുകഴ്ത്തിയത്. 

'ദുല്‍ഖര്‍ എന്തൊരു ക്യൂട്ട് ആണ്, മാത്രമല്ല നല്ല അഭിനേതാവുമാണ്. അദ്ദേഹത്തിന്റെ ഓക്കെ കണ്‍മണി എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. മികച്ച പ്രകടനമാണ് സിനിമയില്‍ അദ്ദേഹം കാഴ്ചവെച്ചത്. ആ സിനിമയില്‍ ദുല്‍ഖറിനെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. മാത്രമല്ല തെന്നിന്ത്യന്‍ നടന്മാര്‍ക്കൊപ്പം നേരത്തെ അഭിനയിച്ച് എനിക്ക് പരിചയമുണ്ട്. ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം എനിക്കൊപ്പമായിരുന്നു. ദുല്‍ഖറിനെ ഇതുവരെ പരിചയപ്പെടാന്‍ കഴിഞ്ഞില്ല. ആഗസ്റ്റില്‍ സിനിമ തുടങ്ങുമെന്നാണ് വിചാരിക്കുന്നത്. ദുല്‍ഖറിനൊപ്പം നന്നായി തന്നെ അഭിനയിക്കുമെന്നാണ് പ്രതീക്ഷ.'സോനം കപൂര്‍ പറഞ്ഞു. 

മഹാനടിയിലൂടെ തെന്നിന്ത്യന്‍ സിനിമലോകം കീഴടക്കിയതിന് പിന്നാലെ ബോളിവുഡിലും ഭാഗ്യം പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ദുല്‍ഖര്‍. താരത്തിന്റെ ഹിന്ദിയിലെ ആദ്യ ചിത്രമായ കാര്‍വാന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. 

അനുജ ചൗഹാന്‍ എഴുതിയ 'ദ സോയ ഫാക്റ്റര്‍' എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുക. ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം