ചലച്ചിത്രം

'വ്യാജ വാര്‍ത്ത വിശ്വസിക്കരുത്, പേടിക്കാതെ കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ'; നിപ്പ വൈറസ് പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങളുമായി മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്


നിപ്പ വൈറസ് പടരുന്നതായുള്ള വാര്‍ത്ത കേരളത്തെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഇതിനോടകം നിപ്പ വൈറസ് ബാധിച്ച് പത്ത് പേരാണ് മരിച്ചത്. വൈറസ് ബാധയെ പ്രതിരോധിക്കാന്‍ അരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാ മാര്‍ഗങ്ങളും പുറത്തിറക്കിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിപ്പ വൈറസിനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പരത്തി ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. നിപ്പ വൈറസിനെ ഭയക്കേണ്ടതില്ലെന്നും രോഗത്തെ പ്രതിരോധിക്കാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ പാലിച്ചാല്‍ മതിയെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. 

നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയ്യണമെന്നും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ഈ അസുഖത്തിന് ചികിത്സ ഇല്ലെന്ന് പറയുന്നത് തെറ്റാണെന്നും രോഗലക്ഷണം കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കണമെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു. 

മോഹന്‍ലാലിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവില്‍ ആശങ്കപ്പെടേണ്ടതോ,ഭീതിയില്‍ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാല്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാന്‍ കഴിയും. നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയുക..!

ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.

താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രെദ്ധിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം