ചലച്ചിത്രം

സഞ്ജയ് ദത്തിന്റെ അച്ഛനാവാന്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണ്? കാരണം വെളിപ്പെടുത്തി അമീര്‍ ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സഞ്ജുവിനായി ഒരുപോലെ കാത്തിരിക്കുകയാണ് ബോളിവുഡ് താരങ്ങളും ആരാധകരും. അടുത്തിടെ പുറത്തിറങ്ങിയ സഞ്ജുവിലെ രണ്‍ബീറിന്റെ ലുക്ക് തന്നെ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടതാണ്. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ അച്ഛനായി അമീര്‍ ഖാന്‍ എത്തുമെന്ന വാര്‍ത്തയും പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ സഞ്ജയ് ദത്തിന്റെ അച്ഛനാകാന്‍ അമീര്‍ ഖാന്‍ വിസമ്മതിച്ചു. എന്തിയിരിക്കും ഇതിന് കാരണം? ഈ ചോദ്യത്തിന് അവസാനം അമീര്‍ ഖാന്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. 

സഞ്ജയ് ദത്തിന്റെ കഥാപാത്രം ചെയ്യാനായിരുന്നു തനിക്ക് താല്‍പ്പര്യമെന്നും അത് ലഭിക്കാതിരുന്നതാണ് ചിത്രത്തോട് നോ പറയാന്‍ കാരണമായതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. 'ആ സിനിമയില്‍ സഞ്ജയ് ദത്തിന്റെ അല്ലാതെ മറ്റൊരു കഥാപാത്രവും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ആ കഥാപാത്രം രണ്‍ബീര്‍ ചെയ്യുന്നതുകൊണ്ട് എനിക്ക് ചെയ്യാനും സാധിക്കില്ല.' അമീര്‍ ഖാന്‍ വ്യക്തമാക്കി. രണ്‍ബീറിനെ നോക്കി ഇങ്ങനെ ചിന്തിച്ച് സെറ്റിലേക്ക് വരാന്‍ എനിക്കാവില്ല അമീര്‍ കൂട്ടിച്ചേര്‍ത്തു. 

'ദത്ത് സാബിന്റെ റോള്‍ മികച്ചതായിരുന്നു. സഞ്ജുവും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരുപാടുണ്ടായിരുന്നു. പക്ഷേ സഞ്ജുവിന്റെ കഥാപാത്രം അവിശ്വസനീയമാണ്. ഞാന്‍ രാജുവിനോട് പറഞ്ഞു ആ കഥാപാത്രമാണ് എന്റെ മനസ് കീഴടക്കിയതെന്ന്.' താരം പറഞ്ഞു. അടുത്തമാസമാണ് സഞ്ജു റിലീസ് ചെയ്യുന്നത്. പരേഷ് റാവലാണ് സുനില്‍ ദത്തായി എത്തുന്നത്. മനീഷ കൊയ് രാള നര്‍ഗിസായും സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയായി ദിയ മര്‍സയും മാധുരി ദീക്ഷിതായി കരിഷ്മ തന്നയും എത്തുന്നു. രാജ്കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്