ചലച്ചിത്രം

ഒന്നേ പറയാനുള്ളു, അമ്മയില്‍ നിന്ന് പണം അടിച്ച് മാറ്റരുത്: ജയസൂര്യയോട് ഇന്നസെന്റ്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലും സിനിമയിലും എപ്പോഴും ഹാസ്യം സൂക്ഷിക്കുന്ന വ്യക്തിയാണ് ഇന്നസെന്റ്. കഴിഞ്ഞ 17 വര്‍ഷമായി അദ്ദേഹം മലയാള സിനിമയിലെ താരങ്ങളുടെ ക്ഷേമത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ അമ്മയുടെ പ്രസിഡന്റാണ്. 

അഭിനയത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും സജീവമായ അദ്ദേഹം ഇനി ഈ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അതുകൊണ്ട് അമ്മയില്‍ അടുത്ത് തന്നെ പുതിയ നേതൃത്വത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കും. പുതിയ സ്ഥാനത്തേക്ക് ഒരുപാട് പേരുകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ജയസൂര്യയുടെ പേരാണ് കൂടുതല്‍ ശക്തമായി കേള്‍ക്കുന്നത്. 

അതിനിടെ ഇന്നസെന്റുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. ഇന്നസെന്റിന് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ വിളിച്ച ഫോണ്‍കോളിനോടുള്ള പ്രതികരണമായിരുന്നു ജയസൂര്യയെ അതിശയിപ്പിച്ചത്. കലൂര്‍ പള്ളിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു ഞാന്‍ വിളിച്ചത്. ആകെ ഡെസ്പായി സംസാരിച്ചിരുന്ന എന്നോട് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു. അതേ എനിക്ക് നിന്നോടൊക്കെ ഒരു കാര്യമേ പറയാനുള്ളൂ. ഒരിക്കലും അമ്മയില്‍ നിന്നും പണം അടിച്ചുമാറ്റരുത്. അങ്ങനെ ചെയ്താല്‍ ഇതുപോലെയിരിക്കും'- ജയസൂര്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി