ചലച്ചിത്രം

അബ്രാം ഒരു കുഞ്ഞു ഷാറൂഖ് തന്നെ; ഈ ചിത്രങ്ങള്‍ കണ്ടു നോക്കൂ! 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖിന്റെ ഇളയ മകന്‍ അബ്‌റാമിന്റെ അഞ്ചാം ജന്മദിനമാണ് ഇന്ന്. അബ്‌റാമിന്റെ ആദ്യ ചിത്രം പുറത്തുവന്നപ്പോള്‍ തന്നെ അച്ഛനോപ്പം ആരാധകരെ സ്വന്തമാക്കാന്‍ താരപുത്രനും കഴിഞ്ഞിരുന്നു. എസ്ആര്‍കെയുടെ കാര്‍ബണ്‍ കോപ്പി, പലരും അബ്‌റാമിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഈ വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് ഫാന്‍ പേജുകളില്‍ നിറയുന്ന അച്ഛന്‍ മകന്‍ ചിത്രങ്ങള്‍. എസ്ആര്‍കെയുടെ ബാല്യകാലചിത്രങ്ങളും അബ്‌റാമിന്റേതും ചേര്‍ത്തുവച്ച് സാമ്യപ്പെടുത്തിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരും അതിശയിച്ചുപോകും. 

സുഹാനയെയും ആരെനെയുക്കാള്‍ തന്നോട് കൂടുതല്‍ അടുപ്പമുള്ളത് അബ്‌റാമിനാണെന്ന് ഷാറൂഖ് തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. 'ആര്യന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവനാണ് സുഹാനയാണെങ്കില്‍ കുറച്ചൊക്കെ നാണംകുണുങ്ങിയാണ് പക്ഷെ അബ്‌റാം വളരെ ആക്റ്റീവ് ആയിട്ടുള്ള കുട്ടിയാണ്. എപ്പോഴും സന്തോഷത്തോടെ ഇരിക്കും.  വീട്ടില്‍ മറ്റെല്ലാവരെക്കാള്‍ എന്നോട് കൂടുതല്‍ അടുപ്പവും അവനാണ്. അവന് എന്നെ ഒരുപാട് ഇഷ്ടമാണെന്നാണ് തോന്നുന്നത്. അവനോടൊപ്പം ഞാന്‍ ഒരുപാട് കളിക്കാറുണ്ട്, അപ്പോഴെല്ലാം  ഞാനും ഒരു കുട്ടിയെപോലെതന്നെയാണ്. അതായിരിക്കാം അവന്‍ ഒരുപക്ഷെ കൂടുതല്‍ ഇഷ്ടപ്പെടുന്നതും. ആര്യനും സുഹാനയ്ക്കും ഒപ്പം ഞാന്‍ ഇതുപോലൊക്കെ കളിച്ചിട്ടുണ്ടെങ്കിലും അബ്‌റാം ആണ് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ആസ്വദിച്ചു കാണുന്നത്', ഷാറൂഖ് ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ