ചലച്ചിത്രം

കെട്ടുന്നെങ്കില്‍ അത് ആര്യയെ ആയിരിക്കും, ഇല്ലെങ്കില്‍ വിവാഹമേ വേണ്ട: തീരുമാനത്തില്‍ നിന്ന് ഒരടി പോലും പിറകോട്ടില്ലാതെ അബര്‍നദി

സമകാലിക മലയാളം ഡെസ്ക്

ടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനാണെന്ന് പറഞ്ഞ് നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു 'എങ്ക വീട്ട് മാപ്പിളൈ'. വിജയിച്ച പെണ്‍കുട്ടിയെ ആര്യ ജീവിതസഖി ആക്കുമെന്നായിരുന്നു മത്സരത്തില്‍ പ്രഖ്യാപിച്ചിരുന്നത്. ഈ പരിപാടിയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി. 

അബര്‍നദിക്ക് പരിപാടിയിലൂടെ അനേകം ആരാധകരെ ലഭിച്ചു. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അബര്‍നദി ആര്‍മി വരെ തുടങ്ങിയിരുന്നു. ഷോയുടെ അവസാന ഘട്ടത്തിലാണ് അബര്‍നദി പുറത്തായത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ്  ഉയര്‍ന്നു വന്നത്. 

ഷോ നല്‍കിയ പ്രശസ്തി അബര്‍നദിക്ക് സിനിമയില്‍ വരെ അവസരങ്ങള്‍ നേടി കൊടുത്തു. വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര്‍നദിയിപ്പോള്‍. ജിവി പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍. 

ഇതിനിടെ താന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഉറപ്പിച്ച് അബര്‍നദി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 
ആര്യയെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളൂ എന്ന് അബര്‍നദി കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ കാര്യം മാറ്റമില്ലാതെ ആവര്‍ത്തിച്ചിരിക്കുകയാണ് ഇവര്‍. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ വീണ്ടും മനസു തുറന്നത്. 

'കുറച്ചു തൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ ജോലിക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം'- അബര്‍നദി പറഞ്ഞു. 

തെന്നിന്ത്യയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച റിയാലിറ്റി ഷോ ആയിരുന്നു എങ്ക വീട്ടു മാപ്പിളൈ. പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയാണ് എന്ന് ആരോപിച്ച് ഷോയ്‌ക്കെതിരേ വിവിധ വനിതാ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇത് കൂടാതെ സിനിമാരംഗത്ത് നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ആര്യ ഈ പരിപാടിയില്‍ നിന്ന് ആരെയും ജീവിതപങ്കാളിയായി സ്വീകരിക്കുകയും ചെയ്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ