ചലച്ചിത്രം

ബോക്‌സ്ഓഫീസ് കീഴടക്കാന്‍ വീണ്ടും രാജമൗലി ; പുതിയ ചിത്രത്തിന്റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ബാഹുബലി സംവിധായകന്‍ രാജമൗലി ബോക്‌സ് ഓഫീസ് കീഴടക്കാന്‍ വീണ്ടുമെത്തുന്നു. ആര്‍ആര്‍ആര്‍ എന്ന പുതിയ ചിത്രവുമായാണ് രാജമൗലി ഇത്തവണ എത്തുന്നത്. ചിത്രത്തിന്റെ ലോഞ്ചിംഗ് തീയതി രാജമൗലി പ്രഖ്യാപിച്ചു. 

നവംബര്‍ 11 ന് രാവിലെ 11 മണിയ്ക്ക് ചിത്രം ലോഞ്ച് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ അറിയിച്ചത്. ഇതു വ്യക്തമാക്കുന്ന ടീസറും കമ്പനി പുറത്തിറക്കി. 

ഡിവിവി എന്റര്‍ടെയ്ന്‍സ്‌മെന്റിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറുമാണ് മുഖ്യ വേഷത്തിലെത്തുന്നത്. നായിക അടക്കമുള്ളവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ബാഹുബലിക്ക് തിരക്കഥ ഒരുക്കിയ രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ് തന്നെയാണ് പുതിയ ചിത്രത്തിനും തൂലിക ചലിപ്പിക്കുന്നത്. പിരിയോഡിക്കല്‍ മൂവി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്