ചലച്ചിത്രം

സിനിമകള്‍ തെരഞ്ഞടുക്കുമ്പോള്‍ ടൊവിനോയ്ക്ക് പ്രധാനം ഈ മൂന്ന് കാര്യങ്ങള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമകള്‍ തെരഞ്ഞടുക്കുമ്പോള്‍ മൂന്ന്  കാര്യങ്ങള്‍ മാത്രമാണ് പ്രധാനമായും ശ്രദ്ധിക്കാറുള്ളതെന്ന് നടന്‍ ടൊവിനോ. ഒന്നാമതായി കലാമൂല്യം, രണ്ടാമതായി വിനോദമൂല്യം പിന്നെ മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാനുള്ള കച്ചവടമൂല്യം എന്നിവയ്ക്കാണ്‌മുന്‍ഗണന. 

പുതിയ ചിത്രം കുപ്രസിദ്ധപയ്യന്‍ ഏറെ വ്യത്യസ്തത അവകാശപ്പെടാനുള്ള ചിത്രമാണ്. ഒരു യഥാര്‍ത്ഥസംഭവത്തെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥ എവിടെ നില്‍ക്കുന്നു എന്നു കാണിച്ചുതരുന്ന ചിത്രം കൂടിയാണ് കുപ്രസിദ്ധപയ്യന്‍. സംവിധായകന്‍ എന്ന നിലയില്‍ മധുപാലിന്റെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു തലപ്പാവും  ഒഴിമുറിയും. ഇപ്പോഴാണ് ആ ചിത്രങ്ങള്‍ ഇറങ്ങുന്നതെങ്കില്‍ ഏറെ ശ്രദ്ധിക്കപ്പെടുമായിരുന്നെന്നും ടൊവിനോ പറഞ്ഞു.

അഭിനയിക്കുന്നതിന് മുന്‍പായി കഥ കേള്‍ക്കാന്‍ താത്പര്യം കാണിക്കുന്നത് കഥയില്‍ മാറ്റം നിര്‍ദ്ദേശിക്കാനല്ല. നമുക്ക് മനസ്സുകൊണ്ട് ഇഷ്ടപ്പെടാത്ത സിനിമയില്‍ അഭിനയിച്ചാല്‍ അത് നന്നാവില്ലെന്ന അഭിപ്രായമുളളതുകൊണ്ടാണ്. നല്ല സിനിമകള്‍ മാത്രമുണ്ടാവണം എന്ന ആഗ്രഹിക്കുന്നവനാണ് ഞാനെന്നും ടൊവിനോ പറഞ്ഞു.

നേരത്തെ ഫെസ്റ്റിവലില്‍ മാത്രം പോയാല്‍ കാണാന്‍ കഴിയുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ നമുക്ക് മൊബൈല്‍ ഫോണില്‍ പോലും ലഭ്യമാണ്. ലോകസിനിമയിലെ ചലനങ്ങള്‍ ഇവിടുത്തെ സാധാരണപ്രേക്ഷകര്‍ അറിയുന്നു. പണ്ട് അവാര്‍ഡ് സിനിമകള്‍ എന്നു പറഞ്ഞ് മാറ്റി നിര്‍ത്തിയിരുന്ന പടങ്ങള്‍ പോലും ഇന്ന് തീയേറ്ററില്‍ വിജയിക്കാന്‍ കാരണം അഭിരുചിയിലുള്ള മാറ്റമാണെന്നും ടൊവിനോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു