ചലച്ചിത്രം

ലോകത്തെ ഏറ്റവും സെക്‌സിയായ പുരുഷന്‍ ഇഡ്രിസ് എല്‍ബ; പീപ്പിള്‍ മാഗസിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി ബ്രിട്ടീഷ് താരം

സമകാലിക മലയാളം ഡെസ്ക്

ലോസ്ആഞ്ചല്‍സ്‌; ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സെക്‌സിയായ പുരുഷനായി ബ്രിട്ടീഷ് നടന്‍ ഇഡ്രിസ് എല്‍ബയെ തെരഞ്ഞെടുത്ത് പീപ്പിള്‍ മാഗസിന്‍. ഈ വര്‍ഷത്തെ സെക്‌സിയസ് മാന്‍ പട്ടം ലഭിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചെന്നാണ് 46 കാരനായ താരം പറയുന്നത്. എല്‍ബയുടെ കവര്‍ ഫോട്ടോയിലാണ് ഈ മാസത്തെ പീപ്പിള്‍ മാഗസിന്‍ ഇറങ്ങുന്നത്. 

പീപ്പിള്‍ മാഗസിന്റെ പ്രഖ്യാപനംതന്നെ ഞെട്ടിച്ചു എന്ന് എല്‍ബ പറഞ്ഞു. ഇത് കേട്ടതോടെ കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വയം പരിശോധന നടത്തുകയായിരുന്നു. ഞാന്‍ ഇന്ന് സെക്‌സിയാണോ എന്ന് നോക്കുന്നതുപോലെ. സത്യസന്ധമായി പറയട്ടെ ഇത് വളരെ മനോഹരമായ ഫീലിങ്ങായിരുന്നു. നല്ലൊരു സര്‍പ്രൈസ്. എല്‍ബ വ്യക്തമാക്കി. തനിക്ക് വേണ്ടി വോട്ട് ചെയ്ത ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്ററില്‍ പോസ്റ്റിടാനും താരം മറന്നില്ല.

ദി വയര്‍, ലുതെര്‍, തോര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടിരിക്കുന്നത്. കൂടാതെ നെല്‍സണ്‍ മണ്ടേലയുടെ ജീവിതം പറഞ്ഞ മണ്ടേല: ലോങ് വാക്ക് ടു ഫ്രീഡം എന്ന സിനിമയില്‍ മണ്ടേലയായും എല്‍ബ അഭിനയിച്ചു. സ്വീറ്റ് സ്‌മോള്‍ഡറിങ് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമാണ് പീപ്പിള്‍ മാഗസിന്‍ എല്‍ബയ്ക്ക് നല്‍കിയിരിക്കുന്നത്. കാമുകി സബ്രിന ദൗറെയെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ബ. 16 വയസുകാരിയായ മകളും നാലു വയസുള്ള മകനും എല്‍ബയ്ക്കുണ്ട്. 

അമേരിക്കന്‍ ഗായകന്‍ ബ്ലേക് ഷെല്‍ടണായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സെക്‌സിയസ്റ്റ് മാന്‍. ഡ്വെയിന്‍ ജോണ്‍സണ്‍, ഡേവിഡ് ബെക്കാം, ക്രിസ് ഹെംസ് വര്‍ത്ത്, അഡം ലെവിന്‍, ചാന്‍നിങ് ടാട്ടും എന്നിവരും മുന്‍ വര്‍ഷങ്ങളില്‍ ഈ പദവിയില്‍ എത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)