ചലച്ചിത്രം

മധ്യസ്ഥ ചര്‍ച്ചക്കില്ല;  തിരക്കഥ തിരികെ വേണം, രണ്ടാമൂഴത്തില്‍ നിലപാട് കടുപ്പിച്ച് എം ടി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍. പദ്ധതി തുടങ്ങാത്ത സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്ന് എം ടി കോടതിയില്‍ അറിയിച്ചു. എം ടി  നല്‍കിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡീഷണല്‍ സെഷന്‍ കോടതി ഈ മാസം 13 ലേക്ക് മാറ്റി. 

കരാര്‍ ലംഘനം നടന്നതിനാല്‍ രണ്ടാംമൂഴം സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചിരുന്നത്. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനും എര്‍ത്ത് ആന്റ് എയര്‍ നിര്‍മ്മാണ കമ്പനിയുമായിരുന്നു എതിര്‍കക്ഷികള്‍.

തിരക്കഥ തിരികെ വേണമെന്നും മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കാമെന്നും എംടി അറിയിച്ചിരുന്നു. ഇതിന്റെ വാദത്തിനിടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരു ആര്‍ബിട്രേറ്ററെ വെച്ച് മധ്യസ്ഥ ചര്‍ച്ചയ്ക്ക് പോകണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിലാണ് എംടി തന്റെ നിലപാട് ഇന്ന് കോടതിയെ അറിയിച്ചത്. 

ആര്‍ബിട്രേറ്ററെ വെക്കുന്നതിനോട് യോജിപ്പില്ല. കരാര്‍ ലംഘനം നടന്നു. പദ്ധതി തുടങ്ങാത്ത സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും എം ടി അറിയിച്ചു. ഇത് രണ്ടാം തവണയാണ് കേസ് മാറ്റുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു