ചലച്ചിത്രം

'അവര്‍ പറയുന്നതുപോലെ ഞാന്‍ രാക്ഷസനല്ല'; ജിയ ഖാന്റെ മരണത്തില്‍ മൗനം വെടിഞ്ഞ് സൂരജ് പഞ്ചോളി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ കത്തി നല്‍ക്കുന്ന സമയത്താണ് ജിയാ ഖാന്‍ ജീവനൊടുക്കുന്നത്. ജിയയുടെ കാമുകനും നടനുമായ സൂരജ് പഞ്ചോളിയിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് ബോളിവുഡില്‍ കൂടുതല്‍ ചര്‍ച്ചയായി. ആറ് വര്‍ഷം കഴിഞ്ഞിട്ടും  ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജിയയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് വര്‍ഷത്തെ മൗനം അവസാനിപ്പിച്ചിരിക്കുകയാണ് സൂരജ്. താന്‍ നിരപരാധിയാണെന്നും തന്നെ കുറ്റക്കാരനാക്കി ക്രൂശിക്കുന്നതില്‍ ദുഃഖമുണ്ടെന്നും 28 ാം പിറന്നാളിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. 

കേസ് കഴിയുന്നതു വരെ ഇതിനെക്കുറിച്ച് പ്രതികരിക്കില്ല എന്ന നിലപാടിലായിരുന്നു സൂരജ്. എന്നാല്‍ കേസിന് അവസാനമില്ലാതെ തുടരുകയാണ്. അതിനാലാണ് ആറ് വര്‍ഷത്തെ മൗനം അവസാനിപ്പിക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. കേസ് അവസാനിക്കാനായി വളരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കൊലപാതകിയെന്നും ക്രിമിനല്‍ എന്നും പീഡകനെന്നും വിളിച്ച് തന്നെ അപമാനിച്ചു. ഓരോ ദിവസവും ഇത്തരം കാര്യങ്ങള്‍ താന്‍ വായിച്ചു. ഇതിനെയെല്ലാം ഗൗനിക്കാതിരിക്കാനുള്ള മനശക്തി ഞാന്‍ ആര്‍ജിച്ചും എന്നാല്‍ ചിലപ്പോഴൊക്കെ എന്നെയും എന്നെ സ്‌നേഹിക്കുന്നവരേയും ഇത് ദുഃഖത്തിലാഴ്ത്തി. ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ഇല്ല. പക്ഷേ വാര്‍ത്തകളിലെ തലക്കെട്ടുകളില്‍ വരുന്നതുപോലെ ഞാന്‍ രാക്ഷന്‍ അല്ല. 

എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും എനിക്ക് ലഭിച്ചില്ല എന്ന ദുഖം എനിക്കുണ്ട്. എനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെളിവുകളില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി അതിനായി കഷ്ടപ്പെടുകയാണ്. ഈ വിചാരണ ഒരിക്കല്‍ നല്ല രീതിയില്‍ അവസാനിക്കുമെന്നും നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹവും പിന്തുണയും ഇനിയും ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു ' സൂരജ്  കുറിച്ചു. 

2013 ജൂണിലാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ജിയയെ കാണുന്നത്. ജിയ എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരേ ത്മഹത്യാ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് തന്റെ മകളെ സൂരജ് ചതിക്കുകയായിരുന്നു എന്നാണ് ജിയയുടെ അമ്മ റാബിയ ഖാന്‍ ആരോപിച്ചത്. ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടേയും സൈറീന വഹാബിന്റേയും മകനാണ് സൂരജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ