ചലച്ചിത്രം

കാശുകിട്ടാതെ വിജയ് സേതുപതിയും വിശാലും; 96ന്റെ നിര്‍മാണക്കമ്പനിക്ക് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

തീയറ്ററുകളില്‍ വലിയ വിജയമായ തമിഴ് ചിത്രം 96 അടക്കം നിരവധി സിനിമകള്‍ നിര്‍മ്മിച്ച മദ്രാസ് എന്റര്‍പ്രൈസസിനെതിരെ തമിഴ് സിനിമ സംഘടനയായ നടികര്‍ സംഘം രംഗത്ത്. അഭിനേതാക്കളോടും നിര്‍മാതാക്കളോടും മദ്രാസ് എന്റര്‍പ്രൈസുമായി സഹകരിക്കരുതെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം. അഭിനേതാക്കള്‍ക്ക് ആവര്‍ത്തിച്ച് പ്രതിഫലം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്നതാണ് കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമായത്. 

നടന്‍മാരായ വിശാല്‍, വിക്രം പ്രഭു, വിജയ് സേതുപതി എന്നിവര്‍ക്കടക്കം സനിമകള്‍ ചെയ്തതിന്റെ പ്രതിഫല തുക ലഭിക്കാനുണ്ടെന്നു മദ്രാസ് എന്റര്‍പ്രൈസസിനെതിരെ ഇറക്കിയ പത്രക്കുറിപ്പില്‍ നടികര്‍ സംഘം ആരോപിച്ചു. 96ന്റെ റിലീസിനോടടുത്തും നിര്‍മ്മാണകമ്പനിയുമായി ബന്ധപ്പെട്ട വിവാദം വാര്‍ത്തയായിരുന്നു. കത്തി സണ്ടെയില്‍ അഭിനയിച്ചതിന്റെ പ്രതിഫലതുകയാണ് വിശാലിന് ലഭിക്കാത്തതെന്നും വിര ശിവാചിയിലെ അഭിനയത്തുകയാണ് വിക്രം പ്രഭുവിന് നല്‍കാത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു