ചലച്ചിത്രം

നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും?, എന്റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് അദ്ദേഹത്തിന്റേത്; മമ്മൂട്ടിയെ കണ്ട അമ്പരപ്പില്‍ വാചാലനായി ഈ താരം 

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായിരുന്ന വൈഎസ്ആറിനെ വെളളിത്തിരയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷക ലോകം ഏറ്റെടുത്തത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. യാത്ര എന്ന ചിത്രത്തില്‍ വൈഎസ്ആര്‍ എന്ന മുഖ്യ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നായിരുന്നു സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഇപ്പോഴിതാ തെലുങ്ക് യുവനടന്‍മാരില്‍ പ്രമുഖനായ സുധീര്‍ ബാബുവും മമ്മൂട്ടിയെ കുറിച്ച് വാചാലനാവുകയാണ്.  മമ്മൂട്ടിയെ കുറിച്ചെഴുതിയ സുധീര്‍ ബാബുവിന്റെ ട്വീറ്റ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാണ്. യാത്രയുടെ സെറ്റില്‍ വച്ചായിരുന്നു സുധീര്‍ മമ്മൂട്ടിയെ കണ്ടത്. 'തന്റെ പ്രായത്തിനെക്കാള്‍ വലിയ കരിയറാണ് മമ്മൂട്ടിയുടെത്. നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും? അദ്ദേഹത്തെ കണ്ട ശേഷം ഒരു നടന്‍ എന്ന നിലയില്‍ അല്‍പമെങ്കിലും പക്വത കൈവന്നു. സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ ഒരുതുണ്ടെങ്കിലും എനിക്ക് കിട്ടിയിട്ടുണ്ട്' സുധീര്‍ കുറിച്ചു. 

ഡിസംബര്‍ 21ന് യാത്ര തിയറ്ററുകളിലെത്തും. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന സിനിമ ചരിത്രത്തിലേക്ക് വൈഎസ്ആര്‍ നടന്നുകയറിയ ഐതിഹാസികയാത്രയുടെ നേര്‍ക്കാഴ്ചയാകുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി