ചലച്ചിത്രം

'എന്റെ തോല്‍വി കണ്ട് ആളുകള്‍ സന്തോഷിച്ചു, പൊതുമധ്യത്തില്‍ അവഹേളിക്കപ്പെട്ടു'; താരപുത്രന്‍ എന്ന പദവി ഉയത്തിയ സമ്മര്‍ദ്ദത്തെക്കുറിച്ച് അഭിഷേക് ബച്ചന്‍

സമകാലിക മലയാളം ഡെസ്ക്

താരപുത്രന്‍ എന്ന നിലയില്‍ കരിയറിന്റെ ആദ്യ കാലത്ത് നേരിടേണ്ടിവന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. തോല്‍വികളുണ്ടാകുമ്പോള്‍ പൊതുമധ്യത്തില്‍ അവഹേളിക്കപ്പെടുമെന്നും ചില സമയങ്ങളില്‍ നമ്മുടെ പരാജയങ്ങളില്‍ ആളുകള്‍ സന്തോഷം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ദി ടെലഗ്രാഫിനു വേണ്ടിയുള്ള അഭിമുഖത്തില്‍ സംവിധായകന്‍ ഷൂജിത് സിര്‍കാരിനോട് സംസാരിക്കുകയായിരുന്നു താരം. 

താര പുത്രന്‍ എന്ന പദവി ഉയര്‍ത്തുന്ന സമ്മര്‍ദ്ദം വഹിക്കാന്‍ അമാനുഷികനാകേണ്ടി വരും എന്നാണ് കരിയറിന്റെ തുടക്കത്തില്‍ മനസിലാക്കിയത്. ആരുവേണമെങ്കിലും അതിന് അടിയില്‍പ്പെട്ട് ചതഞ്ഞരയാമെന്നും അദ്ദേഹം പറയുന്നു. താരപുത്രന്‍ എന്ന പദവി എന്ന തകര്‍ത്തു. എന്റെ ചിത്രങ്ങളുടെ റിവ്യൂസ് ബാത്ത്‌റൂമിന്റെ കണ്ണാടിയില്‍ ഒട്ടിച്ചശേഷം ഞാന്‍ എത്ര മോശമായാണ് ചെയ്തിരിക്കുന്നത് എന്ന് പരാമര്‍ശിക്കുന്ന ഭാഗം മാത്രം ഹൈലൈറ്റ് ചെയതു. ഒരുവിധം എല്ലാ ദിവസങ്ങളിലും എന്റെ സിനിമകള്‍ കണ്ടിരുന്നു. ഞാനൊരു പൊങ്ങച്ചക്കാരനായതുകൊണ്ടല്ല, പഠിക്കുന്നതിന് വേണ്ടിയത്. 

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായെന്നാണ് അഭിഷേക് പറയുന്നത്. പൊതുമധ്യത്തില്‍ തോല്‍ക്കുന്നത് അവഹേളനമാണ്. ചിലസമയങ്ങളില്‍ ആളുകള്‍ നമ്മള്‍ പരാചയപ്പെടുന്നതില്‍ സന്തോഷം കണ്ടെത്തും. സിനിമകളില്‍ നിന്ന് എന്നെ പുറത്താക്കി, പകരം ആളെ കൊണ്ടുവന്നു. കരാറില്‍ പറഞ്ഞ പണം ലഭിച്ചില്ല. പതിയെ ഞാന്‍ മനസിലാക്കി ഇതൊരു ബിസിനസാണെന്ന്. 

തന്റെ ആദ്യ ഷോട്ടിനെക്കുറിച്ചുള്ള ഓര്‍മയും താരം പങ്കുവെച്ചു. അമതാഭ് ബച്ചന്റെ മകന്റെ അഭിനയം കാണാന്‍ 2000- 3000 ആളുകളാണ് റെഫ്യൂജിയുടെ സെറ്റില്‍ എത്തിയത്. എന്നാല്‍ ഇതിന്റെ സമ്മര്‍ദ്ദത്തില്‍ താന്‍ തന്റെ ഡയലോഗ് പോലും മറന്നു പോയി. പിന്നീട് 17 റീടേക്കുകളാണ് എടുത്തത്. തന്നെ നായകനാക്കിയത് വലിയ തെറ്റായിപ്പോയി എന്ന് സിനിമയുടെ നിര്‍മാതാവ് തന്റെ അച്ഛനെ വിളിച്ച് പറയുന്നതിനെക്കുറിച്ചാണ് ചിന്തിച്ചതുമുഴുവന്‍. ആളുകള്‍ എന്ത് പറയും എന്ന സമ്മര്‍ദ്ദത്തിലായിരുന്നു അന്നുമുഴുവന്‍. അഭിഷേക് പറഞ്ഞു,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം