ചലച്ചിത്രം

മീടൂ ആരോപണം നടത്തിയതിന് സംവിധായകനോട് മാപ്പ് പറഞ്ഞ് നിക്കി ഗല്‍റാണിയുടെ സഹോദരി; ആരെയും വേദനിപ്പിക്കണമെന്ന് കരുതിയില്ലെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

മീടൂ ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണവിധേയനോട് ക്ഷമ പറഞ്ഞ് നിക്കി ഗല്‍റാണിയുടെ സഹോദരി. സംവിധായകന്‍ രവി ശ്രിവാത്സയോടാണ് നടി സഞ്ജന ഗല്‍റാണി ക്ഷമാപണം നടത്തിയത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണം ഉയര്‍ത്തി മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് നടിയുടെ അപ്രതീക്ഷിത നീക്കം. 

ഗന്‍ഡ ഹെന്‍ഡതി എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ അടുത്ത് ഇടപഴകിക്കൊണ്ടുള്ള രംഗങ്ങളില്‍ നിര്‍ബന്ധപൂര്‍വം അഭിനയിപ്പിച്ചെന്നാണ് ശ്രവാത്സയ്‌ക്കെതിരേ ആരോപിച്ചത്. തിരക്കഥയില്‍ പറയാത്ത ഒന്നില്‍ അധികം ചുംബന രംഗങ്ങളും ഇതിലുണ്ടായിരുന്നെന്നും സഞ്ജന പറഞ്ഞിരുന്നു. ഈ മീടൂ ആരോപണം തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ വലിയ ചര്‍ച്ചയായതോടെ സിനിമ സംഘടനകളായ കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിനും കന്നട ഫിലിം ഡയറക്‌റ്റേഴ്‌സ് അസോസിയേഷനും ശ്രിവാത്സ പരാതി നല്‍കി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ പ്രതിച്ഛായ മോശമാക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നത്തില്‍ മുതിര്‍ന്ന സിനിമ താരങ്ങള്‍ ഉള്‍പ്പെടുകയും ഇരുവരുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന് സംവിധായകനോട് ക്ഷമ പറയാന്‍ നടന്‍ അംബരീഷ് നടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അംബരീഷിന്റെ വീട്ടില്‍ എത്തി സഞ്ജന ക്ഷമ പറഞ്ഞത്. സംവിധായിക രൂപ അയ്യരുടേയും നിര്‍മാതാവ് റോക്ക്‌ലൈന്‍ വെങ്കടേഷിന്റേയും ഡയറക്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നാഗേത്ര പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ക്ഷമാപണം. 

തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പറയാനാണ് മീടൂവിനെ ഉപയോഗിച്ചതെന്നും അല്ലാതെ ആരെയും വേദനിപ്പിക്കണം എന്ന ചിന്ത തനിക്ക് ഇല്ലായിരുന്നെന്നും സഞ്ജന ഗല്‍റാണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി