ചലച്ചിത്രം

നവ്യ എന്റെ നല്ല സുഹൃത്ത്, നൃത്തവീഡിയോയ്ക്ക് ആശംസയുമായി ഭാവന (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ടിയും നര്‍ത്തകിയുമായ നവ്യ നായര്‍ തയ്യാറാക്കിയ 'ചിന്നം ചിറുകിളിയേ' എന്ന നൃത്താവിഷ്‌കാരത്തിന് ആശംസയുമായി സുഹൃത്തും ചലച്ചിത്രതാരവുമായ ഭാവന. അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹബന്ധം പ്രമേയമാക്കി ഒരുക്കിയിട്ടുള്ള നവ്യയുടെ നൃത്ത വീഡിയോയ്ക്കാണ് ഭാവന ആശംസ നേര്‍ന്നിരിക്കുന്നത്. 

നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ ചെയ്തിട്ടുണ്ടെന്നും ചിന്നം ചിറുകിളിയെ എന്ന കവിത നൃത്തരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും ഭാവന വീഡിയോയില്‍ പറയുന്നു. എല്ലാവരും കാണണമെന്നും നവ്യയ്ക്ക് പിന്തുണ നല്‍കണമെന്നും ഭാവന വീഡിയോയില്‍ പറയുന്നുണ്ട്. നവ്യയ്ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നാണ് ഭാവന വീഡിയോ അവസാനിപ്പിക്കുന്നത്. 

മഹാകവി ഭാരതിയാറിന്റെ കവിതയുടെ നൃത്താവിഷ്‌കാരമാണ് ചിന്നം ചിറുകിളിയേ. കുഞ്ഞിനോടുള്ള അമ്മയുടെ സ്‌നേഹവും കരുതലും, കുഞ്ഞ് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന വേദനയും സമകാലിക സാഹചര്യത്തില്‍ ഈ ഭരതനാട്യ നൃത്തവീഡിയോയില്‍ അവതരിപ്പിക്കുന്നു. 

ഭാവനയ്ക്ക് പുറമേ നടി ഭാമയും നവ്യയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍