ചലച്ചിത്രം

3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് ഉണ്ണി മുകുന്ദനും; പൃഥ്വിരാജിന്റെ ചോക്ലേറ്റ് കഥ വീണ്ടും സിനിമയാകുന്നു

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റെ പകരക്കാരനായാണ് ഉണ്ണി മുകുന്ദന്‍ മല്ലു സിങ്ങിലേക്ക് എത്തുന്നത്. ഈ ചിത്രം മികച്ച വിജയമായതോടെ ഉണ്ണി മുകുന്ദന്റെ കരിയര്‍ തന്നെ മാറി. ഇപ്പോള്‍ വീണ്ടും പൃഥ്വിരാജിന്റെ പകരക്കാരനാവാനുള്ള തയാറെടുപ്പിലാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ഇത് പൃഥ്വിരാജ് നോ പറഞ്ഞ ചിത്രമല്ല. മറിച്ച് പൃഥ്വി അഭിനയിച്ച് തകര്‍ത്ത ഒരു വേഷത്തെ പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണി മുകുന്ദന്‍. യുവാക്കള്‍ ഏറ്റെടുത്ത് വന്‍ വിജയമായ ചോക്ലേറ്റാണ് പുതിയ രൂപത്തില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.

ചോക്ലേറ്റ് റീടോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിനു പീറ്ററാണ്. 2007 ല്‍ പുറത്തിറങ്ങിയ പ്രിഥ്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗമോ റീമേക്കോ ആല്ല ചോക്ലേറ്റ് റീടോള്‍ഡ് എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സേതു പറയുന്നത്. ചോക്ലേറ്റിന് തിരക്കഥ ഒരുക്കിയത് സച്ചിയും സേതുവും ചേര്‍ന്നായിരുന്നു. 

ചോക്ലേറ്റിന്റെ പുതിയ ആവിഷ്‌കാരമായിരിക്കും ചിത്രം. 3000 പെണ്‍കുട്ടികളുള്ള ഒരു കോളേജിലേക്ക് അഭിമന്യു എന്ന ചെറുപ്പക്കാരന്‍ വരുന്നതാണ് ചിത്രം. പഠിക്കാനോ പഠിപ്പിക്കാനോ അല്ല അഭിമന്യു വരുന്നത്. അയാള്‍ എന്തിനാണ് വരുന്നത് എന്ന കാരണവും വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന മാറ്റവുമാണ് ചിത്രം പറയുന്നത്. സേതു വ്യക്തമാക്കി. വ്യത്യസ്തമായ രീതിയിലായിരിക്കും ചിത്രത്തിന്റെ കഥ പറയുക. സാധാരണ എല്ലാ കാമ്പസ് ചിത്രങ്ങളിലും പ്രണയം പറയുന്നത് നായകന്റെ കാഴ്ചപ്പാടില്‍ നിന്നാണ്. എന്നാല്‍ ഇതില്‍ പെണ്‍കുട്ടിയാണ് പ്രണയം പറയുന്നത്. ഇപ്പോഴത്തെ തലമുറയിലെ പെണ്‍കുട്ടിയെയാണ് ഇതിലൂടെ കാണിക്കുന്നത്. അവരുടെ ചിന്തകളും സംസാരങ്ങളും ഹോസ്റ്റല്‍ ജിവിതവുമെല്ലാം ഇതില്‍ വരും. 

ചിത്രത്തിലെ നായകകഥാപാത്രമായ അഭിമന്യു ആയിട്ടാണ് ഉണ്ണി എത്തുന്നത്. പൃഥ്വിരാജ് അഭിനയിച്ച ചിത്രത്തില്‍ വുമണ്‍സ് കോളേജില്‍ പഠിക്കാന്‍ എത്തുന്ന യുവാവിന്റെ കഥയാണ്. ഒരു പുരുഷന്‍ വന്നതിന് ശേഷം കോളേജിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രണയവുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ