ചലച്ചിത്രം

നിങ്ങളുടെ ഉറക്കം കെടുത്തുന്ന സൈക്കോ ക്രിസ്റ്റഫര്‍ പുറത്തു വന്നത് ഇങ്ങനെ; രാക്ഷസന്റെ മേക്കിങ് വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

സിനിമ കണ്ടു കഴിഞ്ഞാല്‍ പിന്നെ കുറച്ചു ദിവസം ക്രിസ്റ്റഫര്‍ നമ്മുടെ പുറകെത്തന്നെയുണ്ടാകും. അങ്ങനെ എളുപ്പത്തില്‍ ക്രിസ്റ്റഫറിനെ മനസില്‍ നിന്ന് പറിച്ചുകളയാനാവില്ല. ഭയപ്പെടുത്തിയും പിന്‍തുടര്‍ന്നും പ്രേക്ഷകരുടെ ഉറക്കം കളയുകയാണ് രാക്ഷസന്‍. ചിത്രത്തിലെ സൈക്കോ ആയി വേഷമിട്ടത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ശരവണനായിരുന്നു. രാക്ഷസനായി മാറാന്‍ കുറച്ചൊന്നുമല്ല ശരവണന്‍ കഷ്ടപ്പെട്ടത്. ഇപ്പോള്‍ ശരവണന്‍ ക്രിസ്റ്റഫറായി മാറുന്ന മേക്കിങ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ആരാധകര്‍ ആവേശത്തോടെയാണ് വീഡിയോ സ്വീകരിച്ചിരിക്കുന്നത്. 

ക്രിസ്റ്റഫറാവാന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് താരം മുന്‍പു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് എത്രയെന്ന് നമ്മെ കാണിച്ചു തരികയാണ് വീഡിയോ. മുഖം മുഴുവന്‍ മൂടുന്ന മേക്കപ്പിട്ട് മറ്റൊരു വ്യക്തിയായിട്ടാണ് ശരവണന്‍ രാക്ഷസനില്‍ എത്തുന്നത്. മണിക്കൂറുകള്‍ നീണ്ട മേക്കപ്പിന് ഒടുവിലാണ് ശരവണന്‍ രാക്ഷസനായി മാറുന്നത്. മേരി ഫെര്‍ണാണ്ടസ്, ക്രിസ്റ്റഫര്‍ എന്നീ കഥാപാത്രങ്ങളായാണ് ശരവണന്‍ സ്‌ക്രീനില്‍ എത്തിയത്. രാംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകന്‍. തെന്നിന്ത്യ കണ്ട ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകളുടെ പട്ടികയിലാണ് രാക്ഷസന്‍ ഇടംനേടിയിരിക്കുന്നത്. 

രാക്ഷസനു മുന്‍പ് വളരെ ചെറിയ റോളുകള്‍ മാത്രമാണ് ശരവണന് ലഭിച്ചിരുന്നത്. വര്‍ഷങ്ങളോളം അവസരം തേടി അലഞ്ഞു. ഒടുവില്‍ രാം കുമാറിന്റെ അടുത്തെത്തിയ ശരവണനോട് അദ്ദേഹം പറഞ്ഞത്, മുഖമില്ലാത്ത വേഷം തരാം എന്നാണ്. എന്നാല്‍ മറിച്ചൊന്നു ചിന്തിക്കാതെ സമ്മതം മൂളുകയായിരുന്നു. ചിത്രത്തിനായി ശരീരഭാരം കുറക്കണമായിരുന്നു. പണമില്ലാത്തതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ വെറും വയറ്റില്‍ പുളിവെള്ളം കുടിച്ചു. ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതിനാല്‍ ഷൂട്ടിങ് സമയത്ത് ആരോഗ്യം പോലുമുണ്ടായിരുന്നില്ല. ഫൈറ്റ് സീനുകളും മാജിക്കും ഒക്കെ ചെയ്തു കഴിയുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ലായിരുന്നു. ആ സമയത്ത് ഒരുപാട് വേദനിച്ചെന്നും എന്നാല്‍ തന്റെ മനോബലമാണ് മുന്നോട്ടു നയിച്ചതെന്നും ശരവണന്‍ പറഞ്ഞത്. 

ലീസ് കഴിഞ്ഞ ആദ്യ നാളുകളില്‍ വളരെ സങ്കടമായിരുന്നു. എന്നെ ആരും തിരിച്ചറിഞ്ഞില്ല. അണിയറക്കാരും ഞാന്‍ ആരെന്നു വെളിപ്പെടുത്തിയില്ല. പക്ഷെ പതിയെ എല്ലാവരും എന്നെപ്പറ്റി അന്വേഷിച്ചു തുടങ്ങി. അതു നല്‍കിയ സന്തോഷം വളരെ വലുതാണ്' ശരവണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം