ചലച്ചിത്രം

സ്വാമിയേ ശരണമയ്യപ്പാ; അമ്പും വില്ലുമേന്തി കടുവക്കൊപ്പം കൊടുംകാട്ടില്‍ പൃഥിരാജ്

സമകാലിക മലയാളം ഡെസ്ക്

അമ്പും വില്ലുമേന്തി കടുവക്കൊപ്പം കൊടുംകാട്ടില്‍- പുറത്തുവിട്ട് ഒരുമണിക്കൂര്‍ തികയും മുന്‍പ് പോസ്റ്റര്‍ സോഷ്യല്‍ ലോകത്ത് വൈറല്‍. തന്റെ പുതിയ ചിത്രമായ അയ്യപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. 

അയ്യപ്പ റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം. 

പോസ്റ്റു ചെയ്ത് ഒരുമണിക്കൂറിനകം 26000 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
''ഇതെക്കുറിച്ച് ശങ്കര്‍ എന്നോട് സംസാരിച്ചിട്ട് വര്‍ഷങ്ങളായി. ഒരു ദിവസം ഇത് ചെയ്യണമെന്ന് എപ്പോഴും സ്വപ്‌നം കാണാറുണ്ടായിരുന്നു. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാകുന്നു. സ്വാമിയേ ശരണമയ്യപ്പ'' പോസ്റ്ററിനൊപ്പം പൃഥ്വി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍