ചലച്ചിത്രം

നേഹ ധൂപിയക്കും അംഗദ് ബേഡിക്കും പെണ്‍കുഞ്ഞ് പിറന്നു

സമകാലിക മലയാളം ഡെസ്ക്

നേഹ ധൂപിയയ്ക്കും അംഗദ് ബേഡിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന താരജോഡികളാണ് ഇവര്‍. നേഹ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ ഇവരുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ തിരക്ക് കൂട്ടാറുണ്ടായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മുംബൈയിലെ വിമന്‍സ് ഹോസ്പിറ്റലില്‍ വച്ചാണ് നേഹ തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് ജന്‍മം നല്‍കിയത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നേഹ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. അംഗദിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് നേഹ ഇക്കാര്യംം വെളിപ്പെടുത്തിയത്. ഒക്ടോബറില്‍ നേഹയും അംഗദും ചേര്‍ന്ന് ബേബി ഷവര്‍ നടത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് സൊനാക്ഷി സിന്‍ഹ, ശില്‍പ ഷെട്ടി, ജാന്‍വി കപൂര്‍, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര തുടങ്ങിയ നിരവധി താരങ്ങളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.

ഗര്‍ഭിണിയായ സമയത്തും നേഹ ഏറെ ആക്റ്റീവ് ആയിരുന്നു. പൊതുപരിപാടികളിലും ഫാഷന്‍ ഷോകളിലും താരം സജീവ സാനിദ്ധ്യമായി. അതേസമയം ജോലി അവസരങ്ങള്‍ നഷ്ടപ്പെടുമോയെന്ന് ഭയന്നാണ് താന്‍ ആദ്യത്തെ ആറുമാസം വരെ ഗര്‍ഭിണിയാണെന്ന വിവരം മറച്ച് വെച്ചതെന്നും നേഹ വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ