ചലച്ചിത്രം

ബിലാലിന്റെ മേരി ടീച്ചർ സോണിയ ​ഗാന്ധിക്കൊപ്പം; നിറഞ്ഞ ചിരിയിലും ഒളുപ്പിച്ചുവച്ചിട്ടുള്ള ആ സങ്ക‌ടം 

സമകാലിക മലയാളം ഡെസ്ക്

ബിലാൽ ജോൺ കുരിശിങ്കൽ മാത്രമല്ല ബി​ഗ് ബിയിലെ മറ്റ് കഥാപാത്രങ്ങളെയും അത്ര എളുപ്പമൊന്നും മലയാളികൾക്ക് മറക്കാനാവില്ല, പ്രത്യേകിച്ച് ബിലാലിന്റെ മേരി ടീച്ചറെ. മേരിയായി വേഷമിട്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നഫീസ അലിയെ പക്ഷെ പിന്നീട് സിനിമകളിലൊന്നും അധികം കണ്ടില്ല. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം നഫീസ അലി വീണ്ടും വാർത്തകളിൽ നിറയുകയാണ്. 

പുതിയ ചിത്രമോ റിലീസ് വിവരങ്ങളോ ഒന്നുമ‌ല്ല മറിച്ച് പ്രിയ സുഹൃത്തിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് തന്റെ ഇൻസ്റ്റ അക്കൗണ്ടിൽ നഫീസ പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. യുപിഎ  അധ്യക്ഷ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രമാണ് നഫീസ പങ്കുവച്ചത്. എന്റെ ഏറ്റവും വിലപ്പെട്ട സുഹൃത്തിനെ കണ്ടെന്നു കുറിച്ചുകൊണ്ടാണ് നഫീസ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്റെ ‌രോ​ഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളും പോസ്റ്റിലൂടെ വെളിപ്പെടുത്തി. കാൻസറിന്റെ മൂന്നാം ഘട്ടത്തിന് ചികിത്സയിലായിരിക്കുന്ന തന്റെ വിവരങ്ങൾ അന്വേഷിക്കാനും അസുഖത്തിൽ നിന്ന് സുഖംപ്രാപിക്കാൻ ആശംസ നേരാനുമാണ് സോണിയ എത്തിയതെന്ന് നഫീസ പോസ്റ്റിൽ പറയുന്നു. 

ശശി കപൂറിന്റെ ജുനൂനിലൂടെയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ നഫീസ അലി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വിവാഹത്തോടെ അഭിനയജീവിതത്തോട് വിട പറഞ്ഞ ഇവർ പിന്നീട് പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. സമാജ്​വാദി പാർട്ടി സ്ഥാനാർഥിയായി 2009ലെ ഇലക്ഷനിൽ മത്സരിച്ച നഫീസ പിന്നീട് കോൺ​ഗ്രസിൽ ചേരുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍