ഒരു കാലത്ത് മലയാളസിനിമയുടെ ഹരമായിരുന്നു മോഹന്‍ലാല്‍- ശോഭന താരജോഡികള്‍. ഇവരെ കാണാന്‍ വേണ്ടി മാത്രം തിയേറ്ററുകളില്‍ തടിച്ചുകൂടുന്നവര്‍ വരെ ഉണ്ടായിരുന്നു. ഇരുവരും സ്ക്രിനില്‍ ഒത്തു ചേര്‍ന്നപ്പോള്‍ ആരാധകര്‍ക്ക് അതൊരു ആവേശവുമായിരുന്നു. അതുകൊണ്ടു തന്നെ ക്ലാസ് ഓഫ് 80യുടെ ഒത്തു ചേരലില്‍ ഏറ്റവും അധികം അന്വഷിച്ചവയില് ഒന്ന് മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള ഫോട്ടോയായിരുന്നു.
ആരാധകരുടെ ആവശ്യം പരിഗണിച്ച് ഇരുവരും ഒന്നിച്ച് നില്ക്കുന്ന ഫോട്ടോ ശോഭന തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്.''നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു''എന്ന് പറഞ്ഞു കൊണ്ടാണ് ശോഭന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളുമായി ആരാധകരും എത്തി. ഈ ജോഡിക്ക് പകരം വെയ്ക്കാന്‍ മറ്റാരുമില്ല, സിനിമ കാണുമ്പോള്‍ യഥാര്‍ത്ഥ ഭാര്യ ഭര്ത്താക്കന്മാരാണ് നിങ്ങളെന്ന് വിചാരിച്ചിരുന്ന കുട്ടികാലം എനിക്കുണ്ടായിരുന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ ലഭിക്കുന്നത്.
എണ്‍പതുകളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയായ ക്ലാസ് ഓഫ് 80യുടെ ഒത്തുചേരലിനാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ചത്. തൂവെള്ള വസ്ത്രമണിഞ്ഞ ഇരുവരുടെയും സെല്‍ഫി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആണ്. സുഹാസിനിയുടെ നേതൃത്ത്വത്തില്‍ രൂപംകൊണ്ട ഈ കൂട്ടായ്മ എല്ലാ കൊല്ലവും ഒത്തുകൂടുന്നുണ്ട്. നാദിയ മൊയ്തു, ശോഭന, മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, അംബിക,മേനക,റഹമാന്,ഖുശ്ബു തുടങ്ങി നിരവധി പേര് ഈ വര്‍ഷത്തെ ഒത്തുകൂടലിന് എത്തിയിരുന്നു ബ്ലുവും വൈറ്റുമായിരുന്നു ഇത്തവണത്തെ ഡ്രസ് കോഡ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ