ചലച്ചിത്രം

ബി​ഗ് ബജറ്റ് ചിത്രത്തിൽ ദിലീപും അർജ്ജുനും ഒന്നിച്ചെത്തുന്നു; ചിത്രം ജാക്ക് ഡാനിയെൽ 

സമകാലിക മലയാളം ഡെസ്ക്

2007ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്കിന് ശേഷം സംവിധായകൻ ജയസൂര്യയും ദിലീപും വീണ്ടും ഒന്നിക്കുന്നു. ബി​ഗ് ബജറ്റ് ചിത്രം ജാക്ക് ഡാനിയെലാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം. ദിലീപിനൊപ്പം തമിഴ് നടൻ അർജ്ജുൻ സർജയും ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യും. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ബി​ഗ് ബജറ്റ് ചിത്രത്തിന്റെ ആക്ഷൻ നിർവഹിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.

ദിലീപ് നായകനായ ടൂ കൺട്രീസിന്റെ ഛായാ​ഗ്രാഹകനായ സന്താന കൃഷ്ണനാണ് ജാക്ക് ഡാനിയെലിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷിബു തമീൻസാണ് നിർമാണം. ചിത്രത്തിനായി സം​ഗീതമൊരുക്കുന്നത് ​ഗോപി സുന്ദറാണ്. ദിലീപിനും അർജ്ജുനും പ‌ുറമേ ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 

മമ്മൂട്ടി ചിത്രം വന്ദേമാതരത്തിലാണ് അർജ്ജുൻ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. സിനിമാ രം​ഗത്തെ മീടു വെളിപ്പെടുത്തലുകളിൽ അർജ്ജുനെതിരെയും ആരോപണം ഉയർന്നിരുന്നു. യുവനടി ശ്രുതി ഹരിഹരനാണ് അർജ്ജുനെതിരെ ആരോപണമുന്നയിച്ചത്. 'നിബുണന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതി വെളിപ്പെടുത്തിയത്. അണിയറ പ്രവര്‍ത്തകര്‍ ഇതിന് സാക്ഷികളായിരുന്നുവെന്നും അനുമതി കൂടാതെയാണ് തന്നെ ആലിംഗനം ചെയ്തതെന്നും ശ്രുതി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത