ചലച്ചിത്രം

ചൊവ്വയിൽ നിന്ന് വന്നിറങ്ങിയവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത്? മോഹൻലാലിനെ ഉന്നംവച്ച് രേവതി 

സമകാലിക മലയാളം ഡെസ്ക്

സിനിമാമേഖലയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ മീ ടു മൂവ്മെന്റിനെക്കുറിച്ച് മോഹൻലാൽ നടത്തിയ പ്രസ്താവനയ്ക്ക് നടി രേവതിയുടെ മറുപടി. മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുന്ന ആളുകളെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടതെന്നാണ് രേവതിയുടെ ചോദ്യം. മോഹൻലാലിന്റെ പേര് പരാമർശിക്കാതെയാണ് രേവതിയുടെ മറുപടി.

 ‘മീ ടൂ മൂവ്മെന്റ് ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇത്തരം ആളുകളെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് ഇപ്പോൾ വന്നിറങ്ങിയ ആളുകൾക്ക് ലൈംഗിക അധിക്ഷേപം എന്താണെന്നോ എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നോ ആ തുറന്ന് പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നോ ഒന്നും അറിയില്ല', രേവ‌തി ട്വിറ്ററിൽ കുറിച്ചു. 



മീ ടൂ താൽകാലിക പ്രതിഭാസമാണെന്നായിരുന്നു മോഹൻലാൽ അഭിപ്രായപ്പെട്ടത്. അതിനെ ഒരു മൂവ്മെന്‍റ് എന്ന് വിളിച്ചുകൂടാ. ചിലർ അത് ഫാഷനായി കാണുകയാണ്. അത് അൽപകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹൻലാൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!